വനിതകള്‍ക്കായി 'മന്ത്രകോടി'സംഗമം ബെന്‍സന്‍വില്‍ ഇടവകയില്‍

വനിതകള്‍ക്കായി 'മന്ത്രകോടി'സംഗമം ബെന്‍സന്‍വില്‍ ഇടവകയില്‍


ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മാതൃദിനാഘോഷത്തിന് മുന്നോടിയായി എല്ലാ വനിതകള്‍ക്കുമായി വിമന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'മന്ത്രകോടി' സംഗമം നടത്തുന്നു. മെയ് 4 ഞായറാഴ്ച രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം സ്‌നേഹവിരുന്നും സെമിനാറും വിവിധ മത്സരങ്ങളും കലാപരിപാടികളും ഉള്‍പ്പെടുന്ന പ്രോഗ്രാം വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ മേഴ്‌സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ കൂട്ടായ്മയ്ക്ക് മുമ്പായി അമ്മയും മക്കളും അടങ്ങുന്ന മമ്മാ മെമ്മറി മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.