ഷിക്കാഗോ: സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിലെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രീമാര്യേജ് കോഴ്‌സ് നടത്തി. ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടത്തിയ ത്രിദിന ക്യാമ്പില്‍ യു കെയില്‍ നിന്നും കാനഡയില്‍ നിന്നും വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യുവജനങ്ങള്‍ പങ്കെടുത്തു.
ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രീമാര്യേജ് കോഴ്‌സില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മാടക്കോടില്‍, ഫാ. ജോണ്‍സണ്‍, കോവൂര്‍ പുത്തന്‍പുരയില്‍, റ്റോണി പുല്ലാപ്പള്ളില്‍, അജിമോള്‍ പുത്തന്‍പുരയില്‍, ടോം മൂലയില്‍, ഷിബു എസ് നിമിഷ കളത്തികോട്ടില്‍, ആന്‍സി ചേലക്കല്‍, ജീന മറ്റത്തില്‍, ടിനു കണ്ണാരത്തില്‍ ലിനു പടിക്കപ്പറമ്പില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.