സി എം തോമസ്
ടൊറോന്റോ: കീക്കൊഴുര്‍ ചാലുകുന്നില്‍ കൈതക്കുഴിയില്‍ മണ്ണില്‍ സി എം തോമസ് (കുഞ്ഞൂഞ്ഞു- 95) ടോറോന്റോയില്‍ അന്തരിച്ചു. പൊതുദര്‍ശനവും ശുശ്രൂഷകളും മെയ് 2ന് വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും നടക്കും. ഭാര്യ: തലവടി ഒറ്റത്തെങ്ങില്‍ മറിയാമ്മ തോമസ്.
1956ല്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ഉന്നത ബിരുദം എടുത്ത തോമസ് മദ്രാസ് വെല്ലൂര്‍ സി എ ംസിയില്‍ ഒരു വര്ഷം സേവനമനുഷ്ഠിച്ച ശേഷം 1957ല്‍ ഡല്‍ഹിയില്‍ എത്തി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പിന്നീട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ ഡല്‍ഹിയിലെ അറിയപ്പെടുന്ന ഫിസിയോ തെറാപ്പിസ്റ്റായി മാറിക്കഴിഞ്ഞ തോമസ് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെയും മുന്‍ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുടെയും പേഴ്‌സണല്‍ ഫിസിയോതെറാപ്പിസ്റ്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
1970ല്‍ കാനഡയില്‍ എത്തിയ തോമസ് പാരി സൗണ്ട് ഡിസ്ട്രികട് ജനറല്‍ ഹോസ്പിറ്റലിലും സൗത്ത് വാട്ടര്‍ലൂ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (കേംബ്രിഡ്ജ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍) ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ടമെന്റ് മേധാവിയായി പ്രവര്‍ത്തിച്ചു 1995ല്‍ വിരമിച്ചു. \'പിതാജി\' എന്ന പേരില്‍ അറിയപ്പെട്ട സി എം തോമസ് കനേഡിയന്‍ മാര്‍ത്തോമാ ഇടവകയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ളതോടൊപ്പം തന്നെ ഇടവകയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.
മക്കള്‍: അരുണ്‍ തോമസ്, അഞ്ജന തോമസ്
മരുമക്കള്‍: ഷാഫി തോമസ്, പരേതയായ ഡോളി തോമസ്.
സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് മാത്യു, അന്നമ്മ ഫിലിപ്‌സ് (ഹൂസ്റ്റണ്‍), പരേതയായ
മറിയാമ്മ മാത്യു, സി എം മാത്യു (ബേബി ഹൂസ്റ്റണ്‍), മാത്യു സി ശാമുവേല്‍ (കുഞ്ഞുമോന്‍ ടൊറോന്റോ), എബ്രഹാം മാത്യു (ജോയ് ഹൂസ്റ്റണ്‍).
പൊതുദര്‍ശനവും ശുശ്രൂഷയും മെയ് 2ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 9 വരെ കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada)
സംസ്‌കാരശുശ്രൂഷ മെയ് 3ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ശുശ്രൂഷകള്‍ക്ക് ശേഷം ക്രൈസ്റ്റ് ദി കിംഗ് കാതലിക്ക് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.