ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാപ്രതിഷ്ഠയും ക്ഷേത്രോത്സവവും

Thu,Apr 04,2019


ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ഉത്സവവും ക്ഷേത്രത്തിന്റെ തന്ത്രിയും പ്രധാന പുരോഹിതനുമായ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പുതിരിയുടെ നേതൃത്വത്തില്‍ ഈ വരുന്ന ജൂലൈ 3 നു കൊടിയേറുന്നു. ശാസ്ത്രങ്ങളും തത്വങ്ങളും നിയമങ്ങളും അനുസരിച്ചു കൃഷ്ണശിലയില്‍ കൊത്തിയുണ്ടാക്കിയ ഗുരുവായൂരപ്പന്റെ ബിംബവും ഉപദേവതകളായ ഗണപതിയുടെയും അയ്യപ്പന്റേയും ദേവിയുടെയും ബിംബങ്ങളും, ബലിക്കല്ലുകള്‍, സോപാനം, കട്ടളകള്‍ വാതിലുകള്‍ താഴികക്കുടങ്ങള്‍ മറ്റും കേരളത്തില്‍ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 3 (ബുധനാഴ്ച) രാവിലെ ഗണപതിഹോമത്തിനു ശേഷം പ്രത്യേക പൂജകളും ക്രിയകളും കഴിഞ്ഞു രാത്രി 8:30 നും 9 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ മഹാപ്രതിഷ്ഠക്കുള്ള കൊടിയേറ്റം നടക്കും. ജൂലൈ 8 (തിങ്കളാഴ്ച) രാവിലെ രണ്ടേമുക്കാല്‍ മാണിയോട് തുടങ്ങുന്ന പ്രാസാദപ്രതിഷ്ഠ, താഴികക്കുട പ്രതിഷ്ഠ, നപുംസകപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, ബിംബം എഴുന്നള്ളിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ നാലേകാല്‍ മണിക്ക് ഗുരുവായൂരപ്പന്റെ ബിംബം പ്രതിഷ്ഠിക്കും. ഗുരുവായൂരപ്പന്റെ ബിംബം പ്രതിഷ്ഠിച്ചതിനു ശേഷം ഗണപതി, അയ്യപ്പന്‍ എന്നീ ദേവന്മാരുടെയും ഭഗവതിയുടെയും പ്രതിഷ്ഠ. ഉച്ചയോടു കൂടി ഗുരുവായൂരപ്പന്റെ നട മൂന്നു ദിവസത്തേക്ക് ആചാരപ്രകാരം അടച്ചിടും.

ജൂലൈ 9 (ചൊവ്വാഴ്ച) രാവിലെ ഏഴു മണിക്കും ഒന്‍പതര മണിക്കും ഇടയിലുള്ള മുഹൂര്‍ത്തങ്ങളില്‍ പരിവാരങ്ങളെ പ്രതിഷ്ഠിക്കല്‍. പൂമൂടല്‍ ജൂലൈ 9 (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് പുതിയ ശ്രീകോവിലില്‍ ഭഗവതിക്ക് പൂ മൂടല്‍ അയ്യപ്പ പൂജ, വിളക്ക് പൂജ അയ്യപ്പന്റെ പുതിയ ശ്രീകോവിലില്‍ ജൂലൈ 9 (ചൊവ്വാഴ്ച) വൈകുന്നേരം 4:30 നു ജൂലൈ 10നു രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന കലശമണ്ഡപസംസ്‌കാരത്തിന് ശേഷം വിശേഷപ്പെട്ട കലശപൂജകള്‍, സഹസ്ര (ആയിരം) കലശപൂജ തുടങ്ങിയ ക്രിയകള്‍. ഗുരുവായൂരപ്പന്റെ നട ജൂലൈ 11നു (വ്യാഴാഴ്ച) രാവിലെ 6 മണിക്ക് തുറക്കുന്നു.ഭക്തജനങ്ങള്‍ക്ക് നിര്‍മ്മാല്യ ദര്‍ശനം, വാകച്ചാര്‍ത്തു, എണ്ണ ആടല്‍ എന്നിവ കണ്‍ കുളിര്‍ക്കെ കണ്ടാനന്ദിക്കാന്‍ ഉള്ള സന്ദര്‍ഭമാണിത്. അന്നുതന്നെ ഏഴു മണി മുതല്‍ ഉച്ച വരെ സഹസ്രകലശങ്ങളെക്കൊണ്ടും വിശേഷപ്പെട്ട ബ്രഹ്മകലശം, തത്വകലശം, ശാന്തികലശം, പ്രായശ്ചിത്ത കലശം, തത്വകലശം, എന്നീ അഭിഷേകങ്ങളും നടത്തും.

വൈകുന്നേരം ഏഴു മണിയോടുകൂടി ഉത്സവത്തിനുള്ള കൊടിയേറ്റം. ജൂലൈ 3 മുതല്‍ ജൂലൈ 16 വരെ പതിനാലു ദിവസം നീണ്ടു നില്‍ക്കുന്ന സംഭവ ബഹുലമായ ഈ മഹാപ്രതിഷ്ഠാ കര്‍മങ്ങളിലും ഉത്സവത്തിലും പങ്കുചേര്‍ന്നു സഹായിക്കാനായി കേരളത്തില്‍നിന്നും ക്ഷേത്രാചാരങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള പുരോഹിതന്മാരും വാദ്യക്കാരും എത്തുന്നതാണ്. പതിനൊന്നാം തിയ്യതി മുതല്‍ പതിനാറാം തിയ്യതി വരെ യുള്ള ഉത്സവത്തില്‍, വാദ്യങ്ങള്‍, കഥകളി, ചാക്യാര്‍ കൂത്ത്, ഓട്ടന്‍തുള്ളല്‍, പാഠകം, എന്നീ ക്ഷേത്രകലകളും, ശാസ്ത്രീയ സംഗീത വിരുന്നും, നൃത്തനൃത്യങ്ങളും അരങ്ങേറുന്നതാണ്. മനുഷ്യ ജന്മത്തില്‍ വളരെ വിരളമായിമാത്രം ലഭിക്കുന്ന ഒന്നാണ് ഒരു ക്ഷേത്രനിര്മാണത്തിലും പ്രതിഷ്ഠകര്‍മങ്ങളിലും പങ്കു ചേരാനുള്ള സന്ദര്‍ഭം. അതാണ് ക്യാനഡയിലുള്ള മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 'ഹന്ത ഭാഗ്യം ജനാനാം'.

ഭക്തജനങ്ങള്‍ക്ക് പൂജകള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള പ്രതിഷ്ഠാ കലണ്ടറും പൂജകളുടെയും ക്രിയകളുടെയും ലിസ്റ്റും വെബ്‌സൈറ്റില്‍ (guruvayur.ca) ലഭിക്കുന്നതാണ്. പ്രത്യേകതയുള്ള പ്രതിഷ്ഠ സൗവെനീര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിലേക്കു കുടുംബ ഫോട്ടോസ് സഹിതം സന്ദേശം നല്കാന്‍ താല്പര്യമുള്ളവര്‍ ക്ഷേത്രവുമായി ബന്ധപ്പെടുക. പ്രതിഷ്ഠയെ വന്‍വിജയമാക്കി മാറ്റാന്‍ എല്ലാവരും പങ്കു ചേരണമെന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ഷേത്രത്തിന്റെ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. കരുണാകരന്‍ കുട്ടി അഭ്യര്‍ത്ഥിച്ചു.

Other News

 • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
 • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
 • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
 • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
 • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
 • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • Write A Comment

   
  Reload Image
  Add code here