ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു

Fri,Nov 09,2018


ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 7-ാമത് കേരളപ്പിറവി കള്‍ച്ചര്‍ ഫെസ്റ്റ് നവം. 3-ാം തീയതി ശനിയാഴ്ച മില്‍ട്ടണിലുള്ള ജോണ്‍ വാനിയര്‍ ഹൈസ്‌കൂളില്‍ വച്ച് നടത്തി. ഡിന്നറിനെ തുടര്‍ന്ന് വൈകിട്ട് 6.30 ന് പ്രൗഢഗംഭീരമായ ചെണ്ടമേളത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് അജി ജോണ്‍ സ്വാഗതവും ആശംസിച്ചു. മില്‍ട്ടണ്‍ എം.പി.പി പാംഗില്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമത്തിന്റെ അഡൈ്വസറി കമ്മിറ്റി ജനറല്‍ കണ്‍വീനറും ടൊറന്റോയില്‍ നടക്കുന്ന പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്‍ അംബാസിഡറുമായ ശശികുമാറും പ്രശസ്ത യോഗിയും യുണൈറ്റഡ് നേഷന്‍സിലെ എന്‍.ജി.ഒ അംഗവുമായ ഗുരുജി ദിലീപ് കുമാറും വിശിഷ്ടാതിഥികളായിരുന്നു.

കേരള കലാപാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും അടുത്ത തലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്തുന്നതിലും ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍ നടത്തുന്ന ശ്രമങ്ങളെ മുഖ്യാതിഥിയായിരുന്ന ശശികുമാര്‍ പ്രശംസിച്ചു. അസോസിയേഷന്റെ സ്ഥാപക ഡയറക്ടറായ ബിന്‍സ് മണ്ഡപത്തിന് ശാന്തിഗിരി ആശ്രമത്തിന്റെ സമാധാന മെമന്റോ ശശികുമാര്‍ കൈമാറി. ഇക്കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലായിരുന്ന സുധീഷ് ജോസഫ്, തനിക്കുണ്ടായ പ്രളായനുഭവവും അത് തരണം ചെയ്ത കാര്യങ്ങവും എല്ലാവര്‍ക്കുമായി പങ്കുവച്ചു. വീട്ടുകാരും അയല്‍പ്പക്കക്കാരുമായി 38 പേര്‍ അദ്ദേഹത്തിന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ 4 ദിവസം ഭീതിയോടെ കഴിഞ്ഞത് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നുവെന്ന് സുധീപ് ഓര്‍മ്മിച്ചു.

മലയാളം സ്‌കൂളില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച കുട്ടികള്‍ക്ക് ഗുരുജി ദിലീപ്കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കലോത്സവ വിജയികള്‍ക്ക് അസോസിയേഷന്റെ സ്ഥാപക ഡയറക്ടറായ അലക്‌സ് ജോര്‍ജ് സമ്മാനങ്ങള്‍ നല്‍കി. കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയക്കെടുതിയില്‍പ്പെട്ട ജനങ്ങളെ സഹായിക്കുവാന്‍ ഹാള്‍ട്ടണ്‍ മലയാളീസ് സംഘടിപ്പിച്ച എച്ച്.എം.എ കെയേഴ്‌സ് എന്ന ഫണ്ട് റെയിസിംഗിന് വളരെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. സമാഹരിച്ച 6768.50 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു.

തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് വളരെ ആസ്വാദകരമായ നൃത്തസംഗീത കലാരൂപങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചു. അസോസിയേഷന്റെ സെക്രട്ടറി പ്രവീണ്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here