പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍

Thu,Sep 13,2018


റിച്ച്മണ്ട്ഹില്‍: ഗ്രേറ്റര്‍ ടൊറന്റോയിലുള്‍പ്പെടുന്ന യോര്‍ക്ക് റീജിയനിലെ മലയാളി സാംസ്‌കാരിക സംഘടന യോര്‍ക്ക് മലയാളി അസോസിയേഷന്‍ (വൈ.എം.എ) കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി 'സാന്ത്വനം' എന്ന പേരില്‍ ധനശേഖരണ പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 10 വരെ മാര്‍ക്കത്തുള്ള വിക്ടോറിയ സ്‌ക്വയര്‍ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ നടക്കുക. (2929 Elgin Mills Road, Markham). മാജിക് ഷോ , ഗാനങ്ങള്‍, നൃത്തങ്ങള്‍, റാഫിള്‍, കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഡിന്നര്‍ തുടങ്ങിയ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് 25 ഡോളറും, കുട്ടികള്‍ക്ക് (14 വയസില്‍ താഴെ) 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക് എന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോമി കരിയാമഠം, ട്രഷറര്‍ തോമസ് വാഴപ്പള്ളി എന്നിവര്‍ അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പിനും, ടിക്കറ്റ് വില്‍പനയ്ക്കും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സെക്രട്ടറി അനില്‍ ജോസ്, പബ്ലിക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ പ്രേം നാരായണ്‍, അഹമ്മദ് കുട്ടി എന്നിവര്‍ പറഞ്ഞു.

ടൊറന്റോയിലെ മറ്റു മലയാളി സംഘടനകളുടെ കൂട്ടായ ഫണ്ട് ശേഖരണത്തില്‍ വൈ.എം.എ പങ്കാളികളാകുമെന്ന് പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ് അറിയിച്ചു. റെമാക്‌സ് റിയല്‍ ട്രോണ്‍, സെന്റ് ജോസഫ് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങിയവരാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് തുടങ്ങിയവയ്ക്കായി ജയ്‌സണ്‍ ജോസഫ് (416-508-0310), ജോസ് ജേക്കബ് (416-453-8657), അനില്‍ ജോസ് (647-504-2645), പ്രേം നാരായണ്‍ (647-704-4326) എന്നിവരെ ബന്ധപ്പെടുക.

Other News

  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
  • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
  • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
  • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
  • Write A Comment

     
    Reload Image
    Add code here