ഓപിയോയിഡ് വിതരണം; ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ മരുന്നുകമ്പനികള്‍ക്കെതിരെ സുപ്രീം കോടതിയില്‍

Tue,Sep 11,2018


ബ്രിട്ടീഷ് കൊളംബിയ: ഓപിയോയിഡ് കാരണം സംഭവിച്ച ആള്‍നാശവും കുടുംബ തകര്‍ച്ചയും ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് കൊളംബിയ മരുന്നുകമ്പനികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. വിനാശകരമാണെന്ന് മനസ്സിലാക്കിയിട്ടും മരുന്നെന്ന പേരില്‍ ഓപിയോയിഡ് വിതരണം ചെയ്തത് വഴി ആളപായവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ചുവെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.

ഓപിയോയിഡ് വാങ്ങികഴിച്ചതിനാല്‍ സംഭവിച്ച പ്രത്യാഘാതങ്ങള്‍ക്ക് മരുന്നുകമ്പനികളാണ് ഉത്തരവാദികളെന്ന് സുപ്രീംകോടതിയ്ക്ക് മുന്‍പില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജൂഡി ഡാര്‍സി പറഞ്ഞു. എന്നാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവന്നത് സ്റ്റേറ്റാണെന്നും ഇവര്‍ പറഞ്ഞു.

നാല്‍പതോളം വരുന്ന ഓപിയോയിഡ് നിര്‍മ്മാതാക്കളേയും മൊത്തക്കച്ചവടക്കാരെയും വിതരണക്കാരേയും പ്രതിചേര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഓപ്പിയോയിഡ് ഓവര്‍ഡോസ് കാരണം നിരവധി മരണങ്ങളാണ് ബ്രിട്ടീഷ് കൊളംബിയയില്‍ രജിസ്റ്റര്‍ ചെയ്തത്.

Other News

  • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
  • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
  • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
  • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
  • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
  • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
  • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
  • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
  • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
  • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
  • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
  • Write A Comment

     
    Reload Image
    Add code here