മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കാനഡയില്‍ മുങ്ങിമരിച്ചു

Fri,Sep 07,2018


ടൊറന്റോ: പഠനത്തിന്റെ ഭാഗമായി ടൊറന്റോയില്‍ നിന്നും 200 കിലോമീറ്ററോളം അകലെയുള്ള മിന്‍ഡനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയുടെ സര്‍വേ ക്യാമ്പില്‍ എത്തിയ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി തടാകത്തില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജുവിനാണ് (18) ദുരന്തമുണ്ടായത്. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു. സംസ്‌കാരം പിന്നീട് ടൊറന്റോയില്‍
പഠനത്തിന്റെ ഭാഗമായി അമ്പതിലേറെ സഹപാഠികള്‍ക്കൊപ്പമാണ് ആനന്ദ് യൂണിവേഴ്‌സിറ്റിയുടെ സര്‍വേ ക്യാമ്പില്‍ എത്തിയത്. മിന്‍ഡനിലെ ഗള്‍ തടാകത്തിലാണ് ദുരന്തം സംഭവിച്ചത്. ആനന്ദിന് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായ പഠനങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ അവിടേക്ക് പോയതെന്നും, നിന്തല്‍ പഠനത്തിന്റെ ഭാഗമല്ലാത്തതു കൊണ്ട് ലൈഫ് ഗാര്‍ഡിന്റെ സേവനം ഇല്ലായിരുന്നുവെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
തിരുവനന്തപുരം നിറമണ്‍കര ശങ്കര്‍ നഗറില്‍ രാഗം വീട്ടില്‍ ബൈജു നാരായണന്‍ - ശ്രീജ ദമ്പതികളുടെ മകനാണ് ആനന്ദ്. സ്‌കൂള്‍ വിദ്യാര്‍ഥിനായായ അശ്വതി സഹോദരിയാണ്. എട്ടു വര്‍ഷത്തോളമായി ടൊറന്റോയ്കകു സമീപം മാള്‍ട്ടനിലാണ് ഇവര്‍ താമസിക്കുന്നത്. കുടുംബത്തിന്റെ വലിയ പ്രതീക്ഷ ആനന്ദിലായിരുന്നു. കുടുംബത്തെ സഹായിക്കുവാന്‍ ആനന്ദിന്റെ ബന്ധു കൂടിയായ അനുരൂപ് നായരുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ മുഖേന ധനസമാഹപറം നടത്തി വരുന്നു. വവിരങ്ങള്‍ക്ക്: https://www.gofundme.com/anand-baiju?member=714174....

Other News

 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • മര്‍ത്തമറിയ സമാജം ബൈബിള്‍ സ്റ്റഡി 2018
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആഘോഷിച്ചു
 • കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ
 • സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
 • കനേഡിയന്‍ കുടുംബ ചിലവില്‍ 2500 ഡോളര്‍ വാര്‍ഷിക വര്‍ദ്ധനവുണ്ടാകും
 • കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് കൊല്ലപ്പെട്ടു
 • ഡോ. കെ.എ. സലീമിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം
 • Write A Comment

   
  Reload Image
  Add code here