തൊഴില്‍ രംഗത്തെ അനിശ്ചിതത്വം കാനഡയിലെ യുവാക്കളില്‍ മാനസിക ആഘാതമേല്‍പ്പിക്കുന്നു

Fri,Sep 07,2018


തൊഴില്‍ രംഗത്ത് വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വം പുതിയ സഹസ്രാബ്ദത്തിനു മുമ്പുള്ള രണ്ടു ദശകങ്ങളില്‍ ജനിച്ചവരായ (മില്ലേനിയല്‍സ്) യുവ തൊഴിലാളികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി ഒരു സര്‍വേയില്‍ കണ്ടെത്തി. ഒന്റാറിയോവിലെ ഹാമില്‍ട്ടണിലെ 1189 യുവതൊഴിലാളികളിലാണ് സര്‍വേ നടത്തിയത്. സ്‌കൂളുകളില്‍ മുഴുവന്‍ സമയവും പഠിക്കാത്തവരാണവര്‍. എല്ലാ യുവ തൊഴിലാളികളുടെയും സ്ഥിതി ഇതല്ലെങ്കിലും സര്‍വേയിലെ കണ്ടെത്തലുകള്‍ ഭൂരിപക്ഷത്തിനും ബാധകമാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തൊഴില്‍രംഗത്തെ അനിശ്ചിതത്വം സമൂഹത്തിലുള്ള പങ്കാളിത്തം, ആരോഗ്യം, ജീവിതത്തിന്റെ ഗുണനിലവാരം, തൊഴില്‍, തൊഴില്‍ സ്ഥലങ്ങള്‍ തുടങ്ങിയവയെയെല്ലാം ബാധിക്കുന്നുണ്ട്. അതുണ്ടാക്കുന്ന മാനസിക രോഗങ്ങളുടെ വ്യാപനമാണ് ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്‌നമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷം ഉയര്‍ന്ന നിലവാരത്തില്‍ വിദ്യാഭ്യാസം നേടിയുട്ടള്ളവരാണ് യുവാക്കള്‍. അതിന്റെ ഭാരിച്ച ചിലവും അവര്‍ക്കു താങ്ങേണ്ടിവന്നു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയെങ്കിലും 44% പേര്‍ക്ക് മാത്രമാണ് സ്ഥിരമായ മുഴുവന്‍സമയ തൊഴില്‍ ലഭിച്ചുള്ളൂ. 47% ഒരളവോളം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലാണ് തൊഴിലെടുക്കുന്നത്. മൂന്നിലൊരു ഭാഗവും ചുരുങ്ങിയ കാലത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലോ താല്‍ക്കാലിക ഏജന്‍സികള്‍ക്ക് കീഴിലോ പണിയെടുക്കുന്നവരാണ്. തൊഴിലില്‍ന്റെ ഗുണനിലവാരവും മാനസികാരോഗ്യവും തമ്മില്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. തൊഴിലിലെ മാറ്റങ്ങള്‍ അവരില്‍ നിഷേധാത്മകമായ സ്വാധീനം ഉളവാക്കുന്നു.

തൊഴില്‍ സാഹചര്യങ്ങളുടെ ഫലമായി 10 യുവാക്കളില്‍ മൂന്നു പേര്‍ക്കും വിഷാദത്തിനോ ഉല്‍കണ്ഠക്കോ അടിമപ്പെടുകയാണ്. തൊഴിലോ തൊഴില്‍ തസ്തികയോ കാരണം പകുതിയോളം പേര്‍ക്കും (46.7%) അതുപോലെയുള്ള ചിന്താഗതിയാണുള്ളത്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയുള്ള ജോലിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെയും അക്വമോ ചെയ്തിരുന്നത്. എങ്കിലും ഓഫിസ് രാഷ്ട്രീയം, വ്യത്യസ്ത സ്വഭാവമുള്ള സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള പല ഘടകങ്ങള്‍ കാരണം അവള്‍ സന്തുഷ്ടയായിരുന്നില്ല.

ഇഷ്ടാനുസരണം തൊഴില്‍ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതുമാത്രമായിരുന്നു 'രജത രേഖ'യായി അവള്‍ കണ്ടിരുന്നത്. എങ്കിലും അവള്‍ പലപ്പോഴും വല്ലാതെ ദുഃഖിക്കുകയും വീട്ടില്‍നിന്നും പുറത്തേക്കു പോകാതെ കഴിയുകയും ചെയ്തു. സ്വന്തം ഭാവിയെക്കുറിച്ച് അവള്‍ സംശയിക്കുകയും വളരെ ആശങ്കപ്പെടുകയും ചെയ്തു.കരാര്‍ ജോലികളില്‍ അധിഷ്ഠിതമായ സമ്പദ്ഘടനയും ഭാഗികമായ തൊഴിലുകളും സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വലിയ മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നുവെന്നതാണ് വിരോധാഭാസം.

Other News

  • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
  • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
  • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
  • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
  • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • Write A Comment

     
    Reload Image
    Add code here