ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ പ്രതിഷ്ഠ

Mon,Sep 03,2018


ബ്രാംപ്ടണ്‍ ഒന്റാറിയോയില്‍ നിര്‍മ്മിച്ച ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അടുത്ത വര്‍ഷം (2019) ജൂലൈ 8 ന് മഹാപ്രതിഷ്ഠക്കു മുഹൂര്‍ത്തം കുറിച്ചു. ഓഗസ്റ്റ് 26 ന് ചേര്‍ന്ന പൊതുയോഗത്തില്‍ ഈ വിവരം ക്ഷേത്രസമിതി അധ്യക്ഷന്‍ Dr P കരുണാകരന്‍കുട്ടി ഭക്തജനങ്ങളെ ഉപചാരപൂര്‍വം അറിയിച്ചു. പ്രധാന മൂര്‍ത്തിയായി ശ്രീകൃഷ്ണ ഭഗവാനും(ഗുരുവായൂരപ്പന്‍), ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, ദേവി എന്നിവരെയും പ്രതിഷ്ഠിക്കുന്നതാണ്.

ക്ഷേത്രത്തിന്റെ പ്രധാന പുരോഹിതനും തന്ത്രിയും ആയ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പ്രതിഷ്ഠാ കര്മങ്ങള്‍ക്കും കലശത്തിനുമായുള്ള ചാര്‍ത്തു ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ഔപചാരികമായി സമര്‍പ്പിച്ചു. അദ്ദേഹം പ്രതിഷ്ഠയെ കുറിച്ചും കലശത്തെ പറ്റിയും കര്മങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് പുരോഹിതരെയും മേളക്കാരെയും കൊണ്ടുവരേണ്ട ആവശ്യകതയെ കുറിച്ചും വിവരണം നല്‍കി.

ക്ഷേത്രത്തിന്റെ പുരോഗതിയെയും നിര്മാണത്തിനെയും വിവരിച്ചു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ രാധാകൃഷ്ണന്‍ പടിയത്ത് സംസാരിച്ചു. വളര്‍ന്നു വരുന്ന തലമുറയും യുവജനങ്ങളും ക്ഷേത്രത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നു Dr കുട്ടി നിര്‍ദ്ദേശിച്ചു. ജൂലൈ മൂന്ന് മുതല്‍ 16 വരെ പതിന്നാലു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കും ഉത്സവത്തിനുമായുള്ള ഒരുക്കങ്ങള്‍ ഉടനെത്തന്നെ തുടങ്ങി വെക്കണമെന്നും അതില്‍ എല്ലാവരുടെയും സാന്നിദ്ധ്യസഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഉണ്ണി ഓപ്പത്ത് അഭ്യര്‍ത്ഥിച്ചു.

Other News

 • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
 • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
 • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
 • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • Write A Comment

   
  Reload Image
  Add code here