നാഫ്ത്ത: യു.എസ് -കാനഡ ചര്‍ച്ച അടുത്തയാഴ്ചയും തുടരും

Sat,Sep 01,2018


ടൊറന്റോ: നോര്‍ത്ത് അമേരിക്കന്‍ ഫ്രീട്രേഡ് അഗ്രിമെന്റ് പുതുക്കുന്നത് സംബന്ധിച്ച് നടന്ന യു.എസ് -കാനഡ ചര്‍ച്ച സമവായത്തിയില്ല. എന്നാല്‍ അടുത്തയാഴ്ചയും ചര്‍ച്ച തുടരുമെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മെക്‌സിക്കോയുമായി നിലവിലെ നിബന്ധനകള്‍ വച്ച് കരാറില്‍ ഒപ്പിടാന്‍ ധാരണയായിട്ടുണ്ടെന്നും കാനഡ സമ്മതിക്കുന്ന പക്ഷം 90 ദിവസത്തിനകം അവരുമായും കരാര്‍ ഒപ്പുവയ്ക്കാമെന്നും പ്രസിഡന്റ് ട്രമ്പ് പറഞ്ഞിരുന്നു. യു.എസിന്റെ വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈത്ത്‌സറാണ് പ്രസിഡന്റിന്റെ അഭിപ്രായം ചര്‍ച്ചയില്‍ അറിയിച്ചത്.

കാനഡയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ലൈത്ത്‌സര്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.വെള്ളിയാഴ്ചയായിരുന്നു ഇരുരാജ്യങ്ങളും ഡെഡ്‌ലൈന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടുത്തയാഴ്ചയോട് കൂടി ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റീയ ഫ്രീലാന്റ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Other News

 • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
 • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • Write A Comment

   
  Reload Image
  Add code here