നെഹ്രു ട്രോഫി വള്ളംകളി; ന്യൂയോര്‍ക്ക് ജലകേസരി ജേതാക്കള്‍

Fri,Aug 31,2018


ടൊറന്റോ:മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത ഇത്തവണത്തെ നെഹ്‌റുട്രോഫി വള്ളംകളി മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നെത്തിയ 'ജലകേസരി ' ചാമ്പ്യന്മാരായി. ടി .എം .എസ് ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി . വിജയികള്‍ക്ക് മുഖ്യാതിഥി ആന്‍ഡ്രൂ ഷേര്‍ നെഹ്‌റു ട്രോഫിയും, സ്‌പോണ്‍സര്‍ മനോജ് കരാത്ത 1000 ഡോളര്‍ കാഷ് അവാര്‍ഡും സമ്മാനിച്ചു. മലയാളം സിനിമ സംവിധായകന്‍ കെ മധു,ടൈഗര്‍ ജീത് സിംഗ് സീനിയര്‍, ജൂനിയര്‍ എന്നിവരും വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

തദവസരത്തില്‍ ബ്രാംപ്ടണ്‍ മലയാളീ സമാജം തുടങ്ങുന്ന 'ഹെല്‍പ് കേരള ഫണ്ട് ' കാമ്പയിനും ആന്‍ഡ്രൂ ഷേര്‍ ഉദ്ഘാടനം ചെയ്തു. വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളായ ടോമി കോക്കാട്ട്, പ്രസാദ് നായര്‍, ജോബ്‌സണ്‍ ഈശോ , സന്തോഷ് സാക്ക് കോശി, സൈമണ്‍ പ്ലാത്തോട്ടം, എന്നിവരും ഗുരുവായൂരപ്പന്‍ അമ്പലത്തിലെ മുഖ്യതന്ത്രി ദിവാകരന്‍ നമ്പൂതിരിപ്പാട് , സജീബ് കോയ, ഫാ. ഡാനിയേല്‍ ചാക്കോ, റെവ.ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.

വെള്ളപ്പൊക്ക ദുരിതത്തില്‍ മരണമടഞ്ഞവരെയും ദുരിതത്തിലായവരെയും ഓര്‍ത്ത് കുറേപ്പേര്‍ എതിര്‍പ്പുകളുമായി ആദ്യം വന്നെങ്കിലും അവരുടെ വികാരം മനസ്സിലാക്കിക്കൊണ്ട് തന്നെ വളരെയധികം ആളുകള്‍ തക്കസമയത്ത് സഹായത്തിനായെത്തിയതാണ് പരിപാടികള്‍ വിജയകരമായി നടത്താന്‍ സാധിച്ചത്. സംഘാടകനായ ബ്രാംപ്ടണ്‍ മലയാളീ സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം പറഞ്ഞു.നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ കരകയറ്റാന്‍ നമ്മുക്ക് എന്ത് ചെയ്യാനാകുമെന്ന ചിന്തയാണ് വള്ളം കളി നടത്താനും അതിലൂടെ നമ്മുടെ നിവേദനം വേണ്ട സ്ഥലങ്ങളിലെല്ലാം എത്തിച്ചു പരിഹാരം നേടാനും ദുരിദാശ്വാസനിധിയിലേക്ക് പണം ശേഖരിക്കാനും തീരുമാനിച്ചത്. ' അദ്ദേഹം വിശദീകരിച്ചു.

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയിലെ ഭരണപ്രതിപക്ഷങ്ങളുടെ പിന്തുണയും സഹായവും നേടിയെടുക്കാന്‍ ഈ വള്ളംകളി മത്സരം കൊണ്ട് സാധിച്ചുവെന്ന് സംഘാടകര്‍ പറയുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രസിഡന്റും കേന്ദ്ര പ്രതിപക്ഷ നേതാവുമായ ആന്‍ഡ്രൂ ഷേര്‍, മെമ്പര്‍ ഓഫ് പാര്‍ലമെന്റ് റൂബി സഹോട്ട, മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് ദീപക് ആനന്ദ്, ബ്രാംപ്ടന്‍ മേയര്‍ സ്ഥാനാര്‍ത്ഥി പാട്രിക്ക് ബ്രൗണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. സെപ്റ്റംബറില്‍ പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ വെള്ളക്കെടുതിയോടനുബന്ധിച്ചു ജാതിമത , സംഘടനാ വിത്യാസമില്ലാതെ എല്ലാ മലയാളികള്‍ക്കും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും , മത സൗഹാര്‍ദ്ദ പ്രാര്‍ത്ഥന നടത്താനും സംഘാടകര്‍ ഈ അവസരം ഉപയോഗിച്ചു .കാനഡയിലെ പ്രമുഖ ടീം ആയ ടി എം എസ് ചുണ്ടന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.വനിതകളുടെ മത്സരത്തില്‍ ഗ്ലാഡിയേറ്റെഴ്‌സ് വിജയികള്‍ ആയി.

പ്രസിഡണ്ട് കുര്യന്‍ പ്രാക്കാനത്തിന്റെ നേതൃത്വത്തില്‍ തോമസ് വര്‍ഗീസ്, ഗോപകുമാര്‍ നായര്‍ , ജോജി ജോര്‍ജ് , മത്തായി മാത്തുള്ള, ഷിബു ചെറിയാന്‍, ബിനു ജോഷ്വാ , ജോസഫ് പുന്നശ്ശേരില്‍, ഷൈനി സെബാസ്റ്റിയന്‍ , സിന്ധു സജോയ്, മോന്‍സി തോമസ്, സാം പുതുക്കേരില്‍ , സോമന്‍ സക്കറിയ, ശ്രീരാജ്, ഫാസില്‍ മുഹമ്മദ്, ജോയി ഇമ്മാനുവേല്‍ , ജയമോഹന്‍ മേനോന്‍ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.bramptonbotarace.ca സന്ദര്‍ശിക്കുക.

Other News

  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
  • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
  • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
  • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
  • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
  • Write A Comment

     
    Reload Image
    Add code here