പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണവുമായി 'കളിക്കൂട്ടം' ലണ്ടന്‍

Fri,Aug 31,2018


ലണ്ടന്‍ (ഒന്റാരിയോ): ഓണാഘോഷം 2018 എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടികളോടെ നടത്താനിരുന്ന കളിക്കൂട്ടം ഓണാഘോഷം ആര്‍ഭാടങ്ങളും ചെണ്ടമേളം, പുലിക്കളി പോലുള്ള ആരവങ്ങളും ഒഴിവാക്കി ലണ്ടനില്‍ നടത്തി. വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് എ ടീം ഒന്നാം സമ്മാനമായ 1001 ഡോളറും ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ 501 ഡോളറും ട്രോഫിയും ലണ്ടന്‍ ടൈഗേഴ്‌സ് നേടി. മൂന്നാം സമ്മാനം കരസ്ഥമാക്കിയത് കോട്ടയം ബ്രദേഴ്‌സ് ബി ടീമാണ്. മുഴുവന്‍ സമ്മാനത്തുകയും പ്രസ്തുത ടീമുകള്‍ കളിക്കൂട്ടം സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കികൊണ്ട് കാനഡയിലെ കായിക പ്രേമികള്‍ക്ക് മാതൃകയായി. തിരുവാതിര കളിയില്‍ ഓര്‍മ്മയെ പ്രതിനിധീകരിച്ചെത്തിയ മുദ്ര ടീം ഒന്നാം സമ്മാനത്തുകയായ 501 ഡോളര്‍ കളിക്കൂട്ടത്തിന് ടീം ക്യാപ്ടന്‍ സിമി സജികൈമാറി.

ഇടശ്ശേരിയുടെ പൂതപ്പാട്ട് രംഗാവിഷ്‌ക്കാരം കളിക്കൂട്ടം കുട്ടികള്‍ അവതരിപ്പിച്ചു. വിവിധ കലാ കായിക പരിപാടികളോടൊപ്പം ഓണ സദ്യയും ഒരുക്കിയിരുന്നു. മെഗാ സ്‌പോണ്‍സര്‍ ജിഷ ആന്റണി സ്‌പോണ്‍സര്‍മാരായ ഷിന്‍ഡ ബുള്ളര്‍, റിക്കി മാല്‍ഹി, ബോബന്‍ ജയിംസ്, പയസ് ജോസഫ്, ജോണ്‍സ്, സോണി മങ്കിടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കളിക്കൂട്ടം കൂട്ടുകാര്‍ സംഘടിപ്പിച്ച യാര്‍ഡ് സെയിലിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഗൗരി പാര്‍വ്വതി എന്ന കളിക്കൂട്ടം കൂട്ടുകാരി വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും ഉത്സാഹത്തോടെ വില്പനക്കെത്തിച്ച കളിക്കൂട്ടം കൂട്ടുകാരെ സാധനങ്ങള്‍ വാങ്ങി പ്രോത്സാഹിപ്പിക്കാനും പരിപാടിക്കെത്തിച്ചേര്‍ന്ന മുതിര്‍ന്നവര്‍ മറന്നില്ല. സമ്മാനദാനത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

Other News

 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • മര്‍ത്തമറിയ സമാജം ബൈബിള്‍ സ്റ്റഡി 2018
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആഘോഷിച്ചു
 • കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ
 • സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
 • കനേഡിയന്‍ കുടുംബ ചിലവില്‍ 2500 ഡോളര്‍ വാര്‍ഷിക വര്‍ദ്ധനവുണ്ടാകും
 • Write A Comment

   
  Reload Image
  Add code here