പ്രളയക്കെടുതിയില്‍ ആശ്വാസമേകി 'തണല്‍
Fri,Aug 31,2018
 (1).jpg)
ടൊറന്റോ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസവുമായി 'തണല്‍ കാനഡ' രംഗത്ത്. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരിക്കുന്ന തണല്‍ കാനഡ ജാതി, മത, രാഷ്ട്രീയ വര്‍ണ്ണങ്ങള്‍ക്ക് അതീതമായി നിരവധി പേരെ സഹായിച്ചുകൊണ്ട്, ഇതിനോടകം കാനഡയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.ദുരിതത്താലും വേദനയാലും ആരോഗ്യകാരണങ്ങളാലും, കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് നേരിട്ട് സഹായം നല്കുന്ന പദ്ധതിക്കാണ് തണല്‍ കാനഡ രൂപം കൊടുത്തിരിക്കുന്നത്. ഈ സംരംഭത്തിന്റെ വിജയത്തിനായി എല്ലാ സുമനസുകളും മുന്നോട്ടു വരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് (647-856-9965), ബിജോയ് വര്‍ഗീസ് (647-531-8115), ജോഷ്വി കൂട്ടുമ്മേല്‍ (416-877-2763), ജോര്‍ജ് ലൂക്കോസ് (647-676-7784). thanalcanada@gmail.com.