വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എക്യൂമെനിക്കല്‍ ഫെലോഷിപ്പ്

Fri,Aug 31,2018


ടൊറന്റോ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ടൊറന്റോയിലെ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് രംഗത്തെത്തി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വാന്തനവും സഹായവുമേകാന്‍ എല്ലാ ഇടവകാംഗങ്ങളും മുന്നോട്ടു വരണമെന്ന് കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിലെ അംഗങ്ങളായ വൈദീകരുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്തു. കേരളത്തിലെ ഗവണ്‍മെന്റും ജനങ്ങളും നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണപ്രക്രിയകള്‍ക്കും ഫെല്ലോഷിപ്പിന്റെ പരിപൂര്‍ണ്ണ പിന്തുണയും സഹായവും അവര്‍ വാഗ്ദാനം ചെയ്തു.

കാനഡയിലെ എല്ലാ മലയാളികളും തങ്ങളാലാകുംവിധം കൂട്ടായി സഹായിക്കണമെന്നും സഹകരിക്കണമെന്നും,അതിനായി 'സേവ് എ ഫാമിലി' പ്ലാനിലൂടെ സംഭാവനകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭാവനകള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ക്ക് www.safp.org എന്ന വെബ്‌സൈറ്റിലൂടെയോ 519-672-1115 എന്ന നമ്പരില്‍ വിളിച്ചോ അത് നിര്‍വ്വഹിക്കാവുന്നതാണ്. നല്‍കുന്ന മുഴുവന്‍ തുകയ്ക്കും ടാക്‌സ് രസീത് ലഭിക്കും.കൂടാതെ ഇടനിലക്കാരില്ലാതെ സംഭാവനയുടെ നൂറു ശതമാനവും അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാവുകയുംചെയ്യും.കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് പ്രസിഡണ്ട് റവ .മോന്‍സി വര്‍ഗീസ്, സെക്രട്ടറി തോമസ് തോമസ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 'സേവ് എ ഫാമിലി' പ്ലാനിന്റെ കേരളത്തിലുള്ള ഓഫീസ് ഇതിനോടകം വെള്ളപ്പൊക്കത്തിലകപ്പെട്ട ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. 'സേവ് എ ഫാമിലി' പ്ലാനിനെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ www.safp.org സന്ദര്‍ശിക്കുക.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here