സണ്ടേ സ്‌കൂള്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

Fri,Aug 31,2018


എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സെന്റ് ആല്‍ഫോണ്‍സാ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ അഞ്ചാം സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം 2018 ആഗസ്റ്റ് 12-ാം തീയതി ആഘോഷിച്ചു. വൈകുന്നേരം 3.30 ആരംഭിച്ച ദിവ്യബലിക്ക് ഇടവക വികാരി റവ. ഫാ. ഡോ. ജോണ്‍ കുടിയിരിപ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 5 മണിക്ക് വാര്‍ഷിക ആഘോഷങ്ങള്‍ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് സണ്‍ണ്ടേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈമണ്‍ ഫിലിപ്പ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടീന ടോജോ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ആശംസാ പ്രസംഗത്തില്‍ ക്യാറ്റിക്കിസം ഡയറക്ടറും ഇടവക വികാരിയുമായ ജോണച്ചന്‍, 5 വര്‍ഷം മുന്‍പ് ആരംഭിച്ച ക്യാറ്റിക്കിസം ആദ്യ വര്‍ഷങ്ങളില്‍ കടന്നു പോയ ബുദ്ധി മുട്ടുകളുടെയും കഠിനാദ്ധ്വാനത്തിന്റയും അനുഭവങ്ങള്‍ സദസ്യരെ ഓര്‍മ്മിപ്പിച്ചു. ക്യാറ്റിക്കിസും ആരംഭിച്ച 2014 മുതല്‍ 2018 ആഗസ്റ്റുവരെ, ഒരു മുടക്കവും കൂടാതെ 5 വര്‍ഷവും സ്ത്യുത്യര്‍ഹ സേവനം അനുഷ്ഠിച്ചു 7 അദ്ധ്യാപകരുടെ സേവനത്തെയും പ്രത്യേകം പ്രകീര്‍ത്തിച്ചു.

30 ല്‍ താഴെ കുട്ടികളും വിരലില്‍ എണ്ണാവുന്ന അദ്ധ്യാപകരുമായി 2014 ആരംഭിച്ച ക്യാറ്റിക്കിസം, 2018 ല്‍ 300 ല്‍ അധികം വിദ്യാര്‍ത്ഥികളും 26 അദ്ധ്യാപകരുമായി വളര്‍ന്നത് ഇടവക സമൂഹത്തിന്റെ ഒന്നാകെയുള്ള വളര്‍ച്ചയുടെ ഭാഗമാണ്.

അതിനെ തുടര്‍ന്ന് 5 വര്‍ഷം പൂര്‍ത്തീകരിച്ച അദ്ധ്യാപകരായി ആന്‍സി സക്കറിയ, മിനു കുര്യന്‍, റ്റീനാ റ്റോജോ, മിനു വര്‍ക്കി, ബൈജു പി.വി., സൈമണ്‍ ഫിലിപ്പ്, സെബാസ്റ്റ്യന്‍ പൈകട എന്നിവരെ സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചും സണ്‍ണ്ടേ സ്‌കൂള്‍ ആനുവേഴ്‌സറിയുടെ ഭാഗമായി കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിങ്കിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, സിങ്കിള്‍ സോംഗ്, ഗ്രൂപ്പ് സോംഗ്, സ്‌കിറ്റ്, മ്യൂസിക്കല്‍ സ്‌കിറ്റ് എന്നിവ വൈവിധഅയം പുലര്‍ത്തി. തുടര്‍ന്ന് ഗ്രേസ് 12 പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. വാര്‍ഷിക പരീക്ഷ ഒന്നും, 2-ാം സ്ഥാനത്ത് എത്തിയവര്‍ ഫുള്‍ അറ്റന്‍ഡന്‍സ് ഉണ്ടായിരുന്നവര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനം തുടര്‍ന്നു നടത്തി. വൈസ് പ്രിന്‍സിപ്പല്‍, മിനു വര്‍ക്കി സദസിനു നന്ദി പറഞ്ഞു. തുടര്‍ന്ന് ലഘഉ ഭക്ഷണവും നടത്തി.
വര്‍ക്കി ജോസഫ് കളപ്പുരയില്‍

Other News

 • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
 • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
 • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
 • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
 • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
 • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • Write A Comment

   
  Reload Image
  Add code here