കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി; ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ് ജേതാക്കള്‍

Wed,Aug 29,2018


ന്യൂയോര്‍ക്ക്: ബ്രാംപ്ടണ്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിവരാറുള്ള കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഭാരത് ബോട്ട് ക്ലബ്ബ് ജേതാക്കളായി. ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ നയിച്ച ടീമില്‍ ഡേവ് മോഹന്‍, എബ്രഹാം തോമസ്, എബിന്‍ തോമസ്, ജിജി പനയില്‍, രാജേഷ് ഗോപിനാഥ്, മനോജ് ദാസ്, ജോണ്‍ ചെറിയാന്‍, ലാല്‍സണ്‍ വര്‍ഗീസ്, ജോണ്‍ കെ.ജോര്‍ജ് എന്നിവരാണ് തുഴയേന്തിയത്.

കേരളത്തില്‍ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവരെ അനുസ്മരിച്ചു വലിയ ആഘോഷങ്ങളില്ലാതെയാണ് ഈ വര്‍ഷം മത്സരം സംഘടിപ്പിച്ചത്. വള്ളംകളി മത്സരത്തില്‍ വിജയിച്ചതിന് കിട്ടിയ സമ്മാനത്തുക കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റി വെക്കുകയാണെന്ന് ഭാരത് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു.

Other News

  • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
  • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
  • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
  • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here