ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
Tue,Aug 28,2018

ടൊറന്റോ : ടൊറന്റോ സെന്റ് .മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തി.ആഗസ്റ്റ് 26 ഞായറാഴ്ച രാവിലെ 11 .30 ന് നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ.ഫാ.ജോര്‍ജ് പാറയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയുടെ അമരക്കാരനെന്ന നിലയില്‍ മാര്പാപ്പയായിരികുമ്പോള് പരിശുദ്ധ കത്തോലിക്കാ സഭയില്‍ നൂതനമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം നാന്ദി കുറിച്ചുവെന്നും, കോട്ടയം അതിരൂപത തെക്കുംഭാഗ ജനങ്ങള്‍ക്കായി 1911 ല്‍ അനുവദിച്ചു തന്ന വിശുദ്ധ പത്താം പീയൂസിനോടുള്ള ഭക്തി സമുദായ അംഗങ്ങളുടെ ഇടയില്‍ വളരെ പ്രാധാധ്യം അര്‍ഹിക്കുന്നതുമാണെന്നും തിരുന്നാള്‍ വചന സന്ദേശത്തില്‍ ഇടവക വികാരി റവ .ഫാ . പത്രോസ് ചമ്പക്കര ഓര്‍മപ്പെടുത്തി. തുടര്‍ന്ന് ലദീഞ്ഞും തിരുസ്വരൂപ വണക്കവും ഉണ്ടായിരുന്നു. പ്രസുദേന്തി ജോണ്‍ അരയതും കുടുംബാംഗങ്ങളും നല്കിയ സ്നേഹവിരുന്നിലും ഇടവക സമൂഹം പങ്കാളികളായി. പരിപാടികള്‍ക്ക് കൈക്കാരന്മാരായ സാബു തറപ്പേല്‍, ബിജു കിഴക്കെപുറത്തു, സെക്രട്ടറി സിനു മുളയാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി