അപകീര്‍ത്തിക്കേസില്‍ ഇന്ത്യന്‍ വംശജനായ വ്യവസായിക്ക്‌ കാനഡയില്‍ 8.5 കോടി നഷ്‌ടപരിഹാരം

Tue,Aug 28,2018


വാന്‍കൂവര്‍: മാനനഷ്‌ടക്കേസില്‍ ഇന്ത്യന്‍- കനേഡിയന്‍ ബിസിനസുകാരന്‌ 1.2 മില്ല്യണ്‍ ഡോളര്‍ (8.4 കോടി രൂപ) നഷ്‌ടപരിഹാരം. ബ്രിട്ടീഷ്‌ കൊളംബിയന്‍ സുപ്രീം കോടതി വിധിച്ച നഷ്‌ടപരിഹാരത്തുക കനേഡിയന്‍ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ഗുജറാത്ത്‌ ഭുജ്‌ സ്വദേശിയും വാന്‍കൂവറില്‍ ബിസിനസുകാരനുമായ അല്‍ത്താഫ്‌ നാസറലിക്കാണ് വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുക.

തുടര്‍ച്ചയായ വ്യാജ വാര്‍ത്തകളിലൂടെ അമേരിക്കന്‍ നിക്ഷേപകനും ഓവര്‍സ്‌റ്റോക്ക്‌ ഡോട്ട്‌ കോം എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ സി.ഇ.ഒയുമായ പാട്രിക്‌ ബൈറന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു അല്‍ത്താഫിന്റെ പരാതി. 2016-ല്‍ ബ്രിട്ടീഷ്‌ കൊളംബിയന്‍ സുപ്രീം കോടതി അല്‍ത്താഫിന്‌ അനുകൂലമായി വിധിപറഞ്ഞു. 1.2 ദശലക്ഷം ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന്‌ പാട്രിക്‌ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഏഴു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്‌ ഒടുവിലാണ്‌ അല്‍ത്താഫ്‌ നാസറലിയുടെ വിജയം. 2011-ലാണ്‌ പാട്രിക്‌ ബൈറന്റെ ഉടമസ്‌ഥതയിലുള്ള വെബ്‌സൈറ്റ്‌ അല്‍ത്താഫിനെതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത പടച്ചുവിട്ടത്‌. മാര്‍ക്ക്‌ മൈക്കല്‍ എന്നയാളുടെ പേരിലാണ്‌ വാര്‍ത്ത പുറത്തുവന്നത്‌.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here