കേരളത്തിനു കൈത്താങ്ങായി സി.എം എ ഫണ്ട് റൈസിങ്ങ് ഇവന്റ്

Mon,Aug 27,2018


ടൊറന്റോ: പ്രളയദുരന്തത്തിലകപ്പെട്ട നാട്ടുകാരുടെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന് ആഗസ്റ്റ് മാസം 25-ാം തീയതി നടത്താനിരുന്ന ഓണാമഹോത്സവം - 2018 റദ്ദാക്കിയതായി കനേഡിയന്‍ മലയാളി അസോസിയേഷന്‍ അറിയിച്ചു.പകരം സെപ്തംബര്‍ 15-ാം തീയതി ശനിയാഴ്ച മിസ്സിസാഗയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഒരു ഫണ്ട് റെസിങ്ങ് ഇവന്റ് നടത്തും. ഇതില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവനായി പ്രളയ ദുരിതം അനുഭവിക്കുന്ന അര്‍ഹതപ്പെട്ട മലയാളി സമൂഹത്തനെത്തിനെത്തിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.ഭക്ഷണവും എന്റര്‍ടെയിന്‍മെന്റ് പരിപാടികളും ഈ ഇവന്റില്‍ ഉണ്ടായിരിക്കും.

ഒരു ആഘോഷമായി കണക്കാക്കാതെ സങ്കടത്തിലായ മലയാളി സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു ഒത്തുചേരലായി കരുതി എല്ലാ കനേഡിയന്‍ മലയാളികളും ഈ ഇവന്റില്‍ പങ്കെടുക്കണം എന്നും കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഫണ്ട് റെസിങ്ങ് പരിപാടിയോട് ചേര്‍ന്ന് വടംവലി നടത്താനും സി എം എ തീരുമാനിച്ചിട്ടുണ്ട്.

ഇത്തവണ പനോരമ ഇന്ത്യ ഇന്ത്യഡേ പരേഡില്‍ കേരളത്തെ പ്രതിനീധികരിച്ച് സി എം എ അവതരിപ്പിച്ച പ്ലോട്ട് ഏറ്റവും നല്ല പ്ലോട്ടുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതായും സംഘാടകര്‍ അറിയിച്ചു. അതിന് ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനോടൊപ്പം സി എം എയുടെ വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും സുതാര്യമായ ഫണ്ട്‌റൈസിങ്ങ് അക്കൗണ്ട് തുടങ്ങാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അതിലേക്ക് എല്ലാ കനേഡിയന്‍ മലയാളി സഹോദരങ്ങളും ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Other News

 • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
 • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
 • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
 • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • Write A Comment

   
  Reload Image
  Add code here