പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് പിന്തുണയുമായി ജസ്റ്റിന് ട്രൂഡോ രംഗത്ത്
Wed,Aug 22,2018

ടൊറന്റോ:പ്രളയദുരന്തത്തിലകപ്പെട്ട കേരളത്തിന് പിന്തുണയുമായി ജസ്റ്റിന് ട്രൂഡോ രംഗത്ത്. '' കേരളത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ദാരുണമാണ്. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുള്ള അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്തത്തിലകപ്പെട്ടവരോടൊപ്പം ഞങ്ങളുണ്ട്.'' കനേഡിയന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ യു.എ.ഇ ഭരണാധികാരിയും ബഹ്റൈന്‍ രാജാവും കേരളത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്ന് ഫ്രാന്‍സിസ് മര്‍പാപ്പ വത്തിക്കാനിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ ആഹ്വാനം ചെയ്തിരുന്നു.