ദുരന്തബാധിതര്‍ക്കായി കൈകോര്‍ത്ത് കനേഡിയന്‍ മലയാളി സമൂഹം

Wed,Aug 22,2018


പ്രളയദുരന്ത വേളയില്‍ നാടിനൊപ്പം ഒരുമിച്ചു നില്‍ക്കാനുള്ള സാദ്ധ്യത അന്വേഷിച്ച് കനേഡിയന്‍ മലയാളി സംഘടനകള്‍ ഒത്തുകൂടി. GTA മേഖലയിലുള്ള TMS, HMS, IPCNA, MTAC, MKA, 0RMA, TSC, DUMAS, BMS, എന്നീ സംഘടനകളോടൊപ്പം പൗരപ്രമുഖരും, ജനപ്രതിനിധികളും ക്യൂബക്, കാല്‍ഗറി, എഡ്മന്റന്‍, ഒട്ടോവ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രൊവിന്‍സുകളിലുള്ള മലയാളി സംഘടനാ ഭാരവാഹികളും കോണ്‍ഫറന്‍സ് കോളിലുമായി ആകെ 30 പേരാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എല്ലാ സംഘടനകളും അവരവരുടേതായി ചെയ്യുന്ന ഫണ്ട് റെയ്‌സിംഗ് പദ്ധതികള്‍ക്ക് ശ്ലാഘനീയമായ പിന്തുണ അറിയിക്കുകയും, സാധിക്കുമെങ്കില്‍ സമഹരിക്കുന്ന തുക ഒരുമിച്ച് ഒരു ഭീമ സംഖ്യയായി മാറ്റി വിനിയോഗിക്കുന്നതിനുള്ള സാധ്യത ആരായുമെന്നും അറിയിച്ചു. അതിനുള്ള തീരുമാനം അതാതു സംഘടനകള്‍ക്ക് വിടുകയും ചെയ്തു.

ഒറ്റക്കെട്ടായി നിന്ന് ഒരു Fundraising Event സംഘടിപ്പിച്ച് വിജയിപ്പിക്കുക വഴി Hcp Significant amount സ്വരുക്കൂട്ടുന്നതിനും, അത് 'കനേഡിയന്‍ മലയാളി' വക എന്ന നിലയ്ക്ക് ഏതെങ്കിലും Project ലേയ്ക്ക് വിനിയോഗിക്കുന്നതിനുള്ള സാദ്ധ്യത അന്വേഷിക്കാനും തീരുമാനമായി. Canada Govt.ല്‍ സാധിക്കുന്ന സ്വാധീനം ചെലുത്തി സഹായം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ പലരും അവരവരുടെ തായ നിലയ്ക്ക് തുടങ്ങി എങ്കിലും, ഒരുമിച്ചു നിന്ന് പ്രത്യുത ശ്രമം തുടരുവാനും തീരുമാനമായി.

TMS പ്രസിഡന്റ് റ്റോമി കൊക്കാടിന്റെ ഓഫിസില്‍ വച്ച്, റ്റോമി കൊക്കാടിനൊപ്പം Volunteers അലന്‍ ജോര്‍ജ് തൈയ്യില്‍, സിജു സ്റ്റീഫന്‍ മുളയിങ്കല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പ്രാഥമിക യോഗത്തില്‍ 1) ലതാ ബേബി (HMS)
2) സൂസന്‍ ജേക്കബ് (HMS)
3) ബിനു ബേബി (HMS)
4) ജയശങ്കര്‍ (IPCNA)
5) റ്റോം വര്‍ഗീസ്
6) ജോബ്‌സന്‍ ഈശോ
7) മനു നെടുമറ്റത്തില്‍ (HMS)
8) പ്രസാദ് നായര്‍ (MKA)
9) കുര്യന്‍ പ്രക്കാനം (BMS)
10) ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ (BMS)
11) അനീഷ് കുമാര്‍ (MTAC)
12) സലിം (MTAC)
13) ജോസ് മോന്‍ (ORMA)
14) ഡാനി വിന്‍സന്റ് (ORMA)
15) സിനു മുളയാനിക്കല്‍ (TSC)
16) ജയിംസ് കോലഞ്ചേരി (DUMAS)
17) സെയ്ന്‍ എബ്രഹാം(DUMAS)
18) നിഷാന്ത് കുര്യന്‍ (DUMAS)
19) ആന്‍സന്‍ (Ottawa MA)
20) അമിത് (Ottawa)
21) ജോഷി (Qubac)
22) ജിജോ (Qubac)
23) ഷിബു (Qubac)
24) ഫാ. പയസ്
25) വര്‍ക്കി ജോണ്‍ (Edmonton MA)
26) അജയ് ( Nanma Edmonton)
27) അമിത് (Edmonton)
28) അബ്രഹാം (Calgary MA)
29) രാജമ്മാള്‍ (KCAEdmonton)
30) നൗഫല്‍ (KCABritish Columbia) എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു...

കാനഡയിലുള്ള മറ്റു മലയാള സംഘടനകളും, പ്രമുഖരും ഈ ലക്ഷ്യത്തിലേയ്ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. സുഗമമായ ആശയ വിനിമയത്തിലേയ്ക്കായി ഒരു Whats App Group തുടങ്ങാനും തീരുമാനമായി.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here