തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഓഖി സഹായ പദ്ധതിയിലേക്ക് സേക്രട്ട്ഹാര്‍ട്ട് കേരള ലാറ്റിന്‍ കമ്മ്യൂണിറ്റി 55 ലക്ഷം രൂപാ കൈമാറി

Tue,Aug 21,2018


കേരളത്തിലെ ലത്തീന്‍ സഭാംഗങ്ങളുടെ ടൊറന്റോ അതിരൂപതയിലെ കൂട്ടായ്മയായ സേക്രട്ട് ഹാര്‍ട്ട് കേരള റോമന്‍ കാത്തലിക് കമ്യൂണിറ്റി ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് 55 ലക്ഷംരൂപ കൈമാറി. 350 പേര്‍ മരിക്കുകയും നൂറിലേറെ ഭവനങ്ങള്‍ നഷ്ടപ്പെടുകയും ഇരുനൂറിലധികം ബോട്ടുകളും യാനങ്ങളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങവും കടല്‍ കൊണ്ടുപോവുകയും ചെയ്ത വലിയ ദുരന്തം കൂടുതല്‍ ബാധിച്ചത് തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളെയാണ.് .

ടൊറന്റോ അതിരൂപതയുടെ സഹകരണത്തോടെ ഓഖി റിലീഫ് ഫണ്ട് എന്ന ഒരാശയം മുന്നോട്ട് വെച്ചത് സേക്രട്ട് ഹാര്‍ട്ട് ലാറ്റിന്‍ കൂട്ടായ്മയാണ്. കമ്മ്യൂണിറ്റി അംഗങ്ങളുടെ സജീവ് പങ്കാളിത്തത്തോടൊപ്പം തന്നെ മറ്റ് പലകരങ്ങളും സഹായവുമായി മുന്നോട്ട് വന്നു. ജീവിതത്തിന്റെ ദുരന്ത മുഖങ്ങളിലൂടെ കടന്നുപോയ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യാശയേകുവാന്‍ ഈ എളിയ ദൗത്യം വഴിയൊരുക്കി.

വിദ്യാഭ്യാസം ,ഭവനനിര്‍മ്മാണം ,പുനരധിവാസം തുടങ്ങിയവക്കായി തുക ചെലവഴിക്കാനാകുമെന്ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം സേക്രട്ട് ഹാര്‍ട്ട് കൂട്ടായ്മയെ അറിയിച്ചു. ടൊറന്റോ അതിരൂപതയുടെ നിസ്തൂലമായ സഹകരണത്തിന് കൂട്ടായ്മയുടെ ചാപ്ലിനായ ഫാ. പയസ് മല്യര്‍ നന്ദി അറിയിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മുന്‍ വികാരി ജനറല്‍ മൊണ്‍ യൂജിന്‍ പെരേരയും, കൂട്ടായ്മയുടെ സെക്രട്ടറി ഡൊമിനിക് തന്‍സിലാസും, കൗണ്‍സില്‍ മെമ്പര്‍ സന്തോഷ് സഖറിയായും ജൂലൈ 5- 2018 ല്‍ നടന്ന നന്ദി പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് നടപ്പിലാക്കുന്ന ഓഖി സഹായ പദ്ധതിയിലേക്കാണ് പ്രസ്തുത തുക കൈമാറിയത്.

Other News

 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • ആല്‍ബര്‍ട്ടയില്‍ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്, ജാസണ്‍ കെന്നി പ്രീമിയറാകും
 • തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി
 • സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം
 • കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു
 • കനേഡിയന്‍ അലൂമിനിയത്തിനും സ്റ്റീലിനും നികുതി ഏര്‍പ്പെടുത്തിയ നടപടി യൂ.എസ് പിന്‍വലിക്കണമെന്ന് കാനഡ
 • അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം
 • Write A Comment

   
  Reload Image
  Add code here