കാനഡ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നു

Sat,Aug 18,2018


ടൊറന്റോ: കാനഡയിലെ ഓട്ടവ, ടൊറന്റോ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ സന്നദ്ധ സംഘടനയായ പോസിറ്റീവ് ആറ്റിറ്റിയൂഡ് ആന്‍ഡ് മാച്ചിംഗ് ആക്ഷന്‍, പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലേക്ക് ദുരിതാശ്വാസ സാമിഗ്രികള്‍ എത്തിക്കാന്‍ കോ ഓര്‍ഡിനേഷന്‍ നടത്തുന്നു. പ്രധാനമായും മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, നോട്ട്ബുക്കുകള്‍ മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ശേഖരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ടൊറന്റോയിലുള്ള എ.ബി ഗ്ലോബല്‍ ലോഗിസ്റ്റിക് ലിമിറ്റഡ് ദുരിതാശ്വാസ സാമിഗ്രികള്‍ ശേഖരിച്ച് സ്റ്റോക്ക് ചെയ്യാമെന്നും ഏറ്റവും കുറഞ്ഞ ചെലവില്‍ കൊച്ചിയിലേക്ക് കണ്ടെയ്‌നറില്‍ അയക്കാമെന്നും അറിയിച്ചിട്ടുണ്ട്. ബ്ലാങ്കറ്റുകള്‍, വസ്ത്രങ്ങള്‍ (പുതിയത്), വീട്ടുപയോഗത്തിനുള്ള പ്ലാസ്റ്റിക് ഇതര സാധനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കു വേണ്ട സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ കണ്ടെയ്‌നറില്‍ അയക്കുന്നതാണ്. അടിയന്തരമായി ആവശ്യമുള്ള സാധനങ്ങള്‍ വ്യോമമാര്‍ഗം അയക്കുന്നതാണ്.
വിവിധ സംഘടനകളും, മത പ്രസ്ഥാനങ്ങളും ശേഖരിക്കുന്ന ദുരിതാശ്വാസ സാമിഗ്രികള്‍ നന്നായി പാക്ക് ചെയ്ത ശേഷം എ.ബി ഗ്ലോബല്‍ ലോഗിസ്റ്റിക് ലിമിറ്റഡിലേക്ക് അയച്ചു കൊടുത്താല്‍ മതിയാകും. പാഴ്‌സലില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കണം
PAMA , CANADA (kerala Flood Relief Material) To be shipped to sea port/ Airport Kochi, India. Addressed To: Indian Red cross Society (address to be filled in) Material from canada and US may be send to: AB Global Logistics Ltd, 994 West port cres, Unit 1A, Mississauga, Ont, L5T G2, Canada. Tel: 905 670 1899, mob: 647 284 5200. E mail: abraham@abglobal.ca.
പാഴ്‌സലുകള്‍ക്കു വേണ്ടി വരുന്ന കടത്തു കൂലിയെപ്പറ്റി എ.ബി ഗ്ലോബല്‍ ലോഗിസ്റ്റിക് ലിമിറ്റഡില്‍ നിന്ന് അറിയാന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് നേരിട്ട് പണം അയക്കാന്‍ കഴിയുന്നതാണ്. ഇന്ത്യന്‍ റെഡ്‌ക്രോസ് കേരള ഘടകത്തിലേക്കും സംഭാവനകള്‍ അയക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടൊറന്റോ/ മിസിസാഗ: ഏബ്രാഹം ഉമ്മന്‍ (647 284 5200), ഓട്ടവ: പി.എന്‍.എ തരകന്‍ (613 262 4191), ബെംഗ്ലൂരു : സായ് പ്രകാശ് (9110669280).

Routing NRI relief for the flood affected in Kerala State,India
PAMA (Positive Attitude and Matching Action), a voluntary NRI group based in Ottawa and Toronto is coordinating relief support, mainly medical supplies, clothing, notebooks and other essentials, for the flood-affected in Kerala, India A logistics company in Toronto (Mississauga) has agreed to stock materials and send them at the lowest cost by containers to Kochi. Low volume supplies needed for emergency use will be air-freighted. Blankets, Clothes (only new ones), non-plastic house-old-items, stationery for students and other items of daily use will be sent by containers. PAMA has identified a Logistics Company in Mississauga/Toronto, for co-ordination and enquiries. Materials collected by various social organisations, religious bodies etc to be sent directly, duly packed and sealed to the following address for storage and immediate shipping. The parcels to be marked as under: PAMA, Canada (Kerala Flood Relief Material) To be shipped to Sea Port/ Airport Kochi, India. Addressed to: Indian Red Cross Society (Address to be filled in) Packing suitable for long distance haul; List of materials to be placed inside and outside the packet/parcel Materials from Canada and the US may be sent to: AB Global Logistics Ltd, 994 Westport Cres, Unit 1A, Mississauga, Ont, L5T G2, Canada Tel.905-670-1899, Mob. 647-284-5200 Email: abraham@abglobal.ca Website:abglobal.ca Warehouse Hrs 9.30 to 4.30pm (M-F) (Senders may obtain a quote for freight charges for the parcels from the above address.) Cash donations to be sent to Chief Ministers' Disaster Relief Fund. Donations may also be sent to Indian Red Cross, Kerala Contact Persons:- Toronto /Mississauga: Abraham Oommen -: +1-647-284-5200 (WA) Ottawa: PNA Tharakan: +1-613-262-4191 (WA) Bengaluru, India: Sai Prakash: +91-9110669280 (WA)

Other News

 • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
 • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
 • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
 • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here