പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു

Mon,Aug 13,2018


ടൊറന്റോ: പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന ജന്മനാടിനൊപ്പം മിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) മനസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ എംകെഎയും മുന്‍കയ്യെടുക്കുന്നു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച മിസ്സിസാഗയില്‍ നടക്കുന്ന ഓണക്കാഴ്ച പരിപാടിക്കായി വില്‍ക്കുന്ന ഓരോ ടിക്കറ്റില്‍നിന്നും രണ്ടു ഡോളര്‍ വീതം അസോസിയേഷന്റെ തന്നെ നിധിയിലേക്ക് നല്‍കും. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മലയാളിസമൂഹത്തില്‍നിന്ന് പരമാവധി സഹായം ഉറപ്പാക്കാന്‍ 'കൈകോര്‍ക്കാം, കേരളത്തിനായി' എന്ന ആഹ്വാനത്തോടെയൊണ് രംഗത്തിറങ്ങുന്നത്.

ഓരോരുത്തര്‍ പണം അയയ്ക്കുന്നതിന്റെ ചെലവും മറ്റും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുമനസ്സുകളുടെ സഹായത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. പലതുള്ളി പെരുവെള്ളം എന്നതുപോലെ ചെറിയ തുകയാണെങ്കിലും അതു ഒരുമിച്ചു നാട്ടിലെത്തിക്കുന്‌പോള്‍ വലിയ തുകയായി മാറുമെന്നതാണ് നേട്ടമെന്നും ചൂണ്ടിക്കാട്ടി.

മുപ്പതാം വാര്‍ഷികം പ്രമാണിച്ച് നടപ്പാക്കുന്ന കാരുണ്യ പദ്ധതികളുടെ ഭാഗമായായികൂടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുവരെ പണം നല്‍കാം. തുടര്‍ന്ന് ഓണക്കാഴ്ച ടിക്കറ്റില്‍നിന്നുള്ള വിഹിതവും സമാഹരിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കും. വിവരങ്ങള്‍ക്ക് എംകെഎയെ ഭാരവാഹികളുമായോ 647-643-8052 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Other News

 • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
 • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
 • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
 • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here