ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍

Mon,Aug 13,2018


ബ്രാംപ്റ്റണ്‍: ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാരായി. ബ്രമലിയ കമ്യൂണിറ്റി റിക്രിയേഷന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഹാമില്‍ട്ടണ്‍ കൈരളിയെ ഷൂട്ടൗട്ടിലാണ് കൈരളി സ്‌ക്കാര്‍ബറോ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ മൊത്തം 12 ടീമുകള്‍ മത്സരിച്ചു.ഈ സീസണിലെ ആദ്യത്തെ നോർത്ത് അമേരിക്കൻ soccer ടൂർണമെന്റിലും വിജയകിരീടം ചൂടിയ കൈരളിക്കാർ ഒരു സീസണിൽ രണ്ടു കിരീടനേട്ടം എന്ന അപൂർവ നേട്ടം കരസ്ഥമാക്കി. ഇതിനു മുൻപ് 2016 ലും രണ്ടു കിരീട നേട്ടം Scarborough സ്വന്തമാക്കിയിരുന്നു.

കൈരളി Scarborough-ക് വേണ്ടി ക്യാപ്റ്റൻ ഹാൽബി വർഗീസ് ചാമ്പ്യഷിപ് ട്രോഫി ഏറ്റുവാങ്ങി. ക്യാപ്റ്റൻ ഹാൽബിയുടെയും, വൈസ് ക്യാപ്റ്റൻ അഖിൽ കുര്യാക്കോക്കോസ്ന്റെ-യും, മാനേജർ ബെന്നി നരിക്കുഴി, 3rd ക്യാപ്റ്റൻ ജോ ആന്റോ, കോച്ച് ജെയിൻ ജോസഫ് എന്നിവരുടെയും ശക്തമായ നേതൃത്വം ആണ് ക്ലബിന് വീണ്ടും വിജയം കൊണ്ടുവന്നത്. കൈരളി ഗോൾ വലയുടെ അതിശക്തനായ കാവൽക്കാരൻ ജോർജ് തോപ്പിലിനു(സണ്ണി) മികച്ച ഗോൾ കീപ്പറിനുള്ള golden glove അവാർഡും, കൈരളിയുടെ മുന്നേറ്റനിരയിലെ പടക്കുതിര ഡിഗിൽ ഡേവിസ് 7 ഗോളുകൾ നേടി ടൂർണമാനെറ്റിലെ golden boot ജേതാവുമായി.

വോളിബോള്‍,ബാസ്‌ക്കറ്റ്‌ബോള്‍,ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലെ ചാംപ്യന്‍ഷിപ് ട്രോഫികളും ഈ വര്‍ഷം ക്ലബ് കരസ്ഥമാക്കിയിരുന്നു. 1993-ൽ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച ഈ ക്ലബ് പിന്നീട് പിന്മുറക്കാരായ മലയാളികള്‍ ഏറ്റെടുത്ത് ഇന്ന് കാണുന്ന രൂപത്തിൽ വളർത്തി നടത്തിവരുന്നു.

Other News

 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • ആല്‍ബര്‍ട്ടയില്‍ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്, ജാസണ്‍ കെന്നി പ്രീമിയറാകും
 • തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി
 • സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം
 • കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു
 • കനേഡിയന്‍ അലൂമിനിയത്തിനും സ്റ്റീലിനും നികുതി ഏര്‍പ്പെടുത്തിയ നടപടി യൂ.എസ് പിന്‍വലിക്കണമെന്ന് കാനഡ
 • അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം
 • Write A Comment

   
  Reload Image
  Add code here