കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണമഹോത്സവം 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Thu,Aug 09,2018


ടൊറന്റോ:കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം തിരുവോണ ദിവസം, ആഗസ്റ്റ് 25 തീയതി ശനിയാഴ്ച മിസ്സിസ്സാഗയിലെ 50 ബ്രിഡ്ജ് റോഡ് വെസ്റ്റിലുള്ള സെന്റ് ഫ്രാന്‍സിസ് സേവിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. വൈകിട്ട് 4 മണിയോട് കൂടി ഇരുപത്തി രണ്ട് കൂട്ടം കറികളോട് കൂടിയ വിഭവസമൃദ്ധമായ ഓണസദ്യ പരമ്പരാഗത രീതിയില്‍ തൂശനിലയില്‍ വിളമ്പും.

തുടര്‍ന്ന് താലപ്പൊലി, ചെണ്ടമേളം, മാവേലി മന്നന്‍, കഥകളി, എന്നിവയുടെ അകമ്പടിയോട് കൂടി വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയും അതിന് ശേഷം, വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. മോഹന്‍ ആര്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതകളുടെയും പുരുഷന്മാരുടെയും പ്രത്യേകം ചെണ്ടമേളം ഇത്തവണത്തെ പ്രത്യേകതയാണ്.

മന്ത്രിമാരും എം.പിമാരും ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികള്‍ സി.എം.എ ഓണാഘോഷ പരിപാടിയില്‍ ഭാഗമാകും. ഏര്‍ളി ബേര്‍ഡ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ആഗസ്റ്റ് 15 വരെ സി.എം.എ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 18 ഡോളറും കുട്ടികള്‍ക്ക് 15 ഡോളറും ആയി ടിക്കറ്റ് നിരക്കുകള്‍ നിജപ്പെടുത്തിയിരിക്കുന്നു.

പക്ഷെ, ഓണ്‍സൈറ്റ് ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 20 ഡോളര്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കനേഡിയന്‍ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റായ http://www.canadianmalayalee.org സന്ദര്‍ശിക്കാവുന്നതാണ്. സി.എം.എയുടെ ഫാമിലി പിക്‌നിക്ക് സെപ്തംബര്‍ 15-ാം തീയതി ശനിയാഴ്ച നടക്കും.

ജിന്‍സി ബിനോയ്‌

Other News

  • യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍
  • പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു
  • ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍
  • സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?
  • സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും
  • സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു
  • കനേഡിയന്‍ നഗരത്തില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു
  • ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് 18 ന്
  • ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018
  • ലോമ ഓണാഘോഷം 18 ന്
  • Write A Comment

     
    Reload Image
    Add code here