സൗദി അറേബ്യ കൂടുതല്‍ നടപടികളിലേക്ക്; കാനഡയില്‍ പഠിക്കുന്ന സ്‌ക്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കും, സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കി

Tue,Aug 07,2018


ടൊറന്റോ: രാജ്യത്ത് മനുഷ്യാവകാശ ധ്വംസനം നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാനഡയുമായി നയതന്ത്രവ്യാപാര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കനേഡിയന്‍ സ്‌ക്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളോട് രാജ്യം വിട്ട്‌ പോരാന്‍ ആവശ്യപ്പെടുമെന്ന് സൗദി സര്‍ക്കാര്‍ വക്താവ് അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി കാനഡയില്‍ പഠിക്കുന്ന ഏതാണ്ട് 20,000 സൗദി വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബാംഗങ്ങളോടുമാണ് തിരിച്ച് രാജ്യത്തെത്താന്‍ ആവശ്യപ്പെടുന്നത്. ഇവരെ ബ്രിട്ടന്‍,യു.എസ് എന്നീ രാജ്യങ്ങളില്‍ സമാന കോഴ്‌സുകള്‍ക്ക് ചേര്‍ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആഗസ്റ്റ് 13 മുതല്‍ സൗദിയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദ് ചെയ്യുമെന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം നേരത്തെ സൗദി വിച്ഛേദിച്ചിരുന്നു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും സൗദി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു.

സൗദി അറേബ്യ അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയിലലടക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന കാനഡയുടെ നിലപാട് അത്ഭുതമുളവാക്കുന്നുവെന്നും സൗദി പറയുന്നു.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങളെ അനുവദിക്കുന്നതിന് തുല്ല്യമാണ്. സൗദി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സൗദിയുടെ നടപടിയില്‍ വ്യക്തത ആവശ്യമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ എന്നും നിലകൊള്ളുമെന്നും മറുപടി പ്രസ്താവനയില്‍ കാനഡ പറഞ്ഞിരുന്നു.

Other News

  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
  • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
  • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
  • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
  • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
  • Write A Comment

     
    Reload Image
    Add code here