അതിര്‍ത്തികടന്നുള്ള അഭയാര്‍ത്ഥി പ്രവാഹം നേരിടാന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാറിന് പ്രാപ്തിയില്ലെന്ന് ഭൂരിഭാഗം പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌

Mon,Aug 06,2018


ടൊറന്റോ: യു.എസില്‍ നിന്നും കാനഡയിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവഹം രൂക്ഷമായതോടെ ഭൂരിഭാഗം കനേഡിയന്‍ പൗരന്മാരും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ തിരിഞ്ഞു. ആന്‍ഗസ് റെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരാണ് അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ട്രൂഡോയേക്കാള്‍ പ്രാപ്തന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ആന്‍ഡ്രൂ ഷീര്‍ ആണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്.

അതിര്‍ത്തി കടന്ന് അനധികൃതമായി രാജ്യത്തെത്തിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുടിയേറ്റ നയം രൂപീകരിക്കാനുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തീരുമാനമാണ് ഭൂരിഭാഗം പേരേയും ചൊടിപ്പിച്ചത്. അഭയാര്‍ത്ഥി പ്രവാഹം രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും സത്വര നടപടി അനിവാര്യമാണെന്നും സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

അതേസമയം സര്‍വ്വേയുടെ വെളിച്ചത്തില്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മറ്റുവഴികള്‍ ആരായുകയാണ്. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം പരിഗണിച്ചുമാത്രമേ തീരുമാനമെടുക്കാവൂ എന്നും ആവശ്യമെങ്കില്‍ മറ്റു വഴികള്‍ തേടണമെന്നും ഫെഡറല്‍ അതിര്‍ത്തി മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു. ഇത് നേരത്തെ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്നും ഭിന്നമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News

 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
 • ലോക പ്രശസ്തരായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
 • പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം
 • കാനഡയിലെ സങ്കീര്‍ണ്ണ നികുതി വ്യവസ്ഥ കുരുക്കാകുന്നു
 • ആല്‍ബര്‍ട്ടയില്‍ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്, ജാസണ്‍ കെന്നി പ്രീമിയറാകും
 • തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി
 • സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം
 • കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രര്‍ത്തനമാരംഭിച്ചു
 • കനേഡിയന്‍ അലൂമിനിയത്തിനും സ്റ്റീലിനും നികുതി ഏര്‍പ്പെടുത്തിയ നടപടി യൂ.എസ് പിന്‍വലിക്കണമെന്ന് കാനഡ
 • അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം
 • Write A Comment

   
  Reload Image
  Add code here