ട്രൂഡോയ്ക്കുനേരെയുള്ള ലൈംഗികാരോപണം; നടന്ന സംഭവമെന്ന് യുവതി

Sat,Aug 04,2018


ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമപ്രവർത്തകയെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന മാധ്യമവാർത്ത ശരിയാണെന്ന് ഇരയായ യുവതി. മുൻ മാധ്യമപ്രവർത്തകയായ റോസ് നൈറ്റാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ഇവർ പ്രതികരിക്കുന്നത് ഇതാദ്യമായാണ്.

2000 ഓഗസ്റ്റിൽ ജസ്റ്റിൻ ട്രൂഡോ ഒരു പരിപാടിക്കിടെ റോസിനോട് അപമര്യാദയായി പെരുമാറിയെന്ന് കനേഡിയൻ പ്രാദേശികമാധ്യമം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. റോസിനെ ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നും മാധ്യമപ്രവർത്തകയാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ട്രൂഡോ മാപ്പുപറഞ്ഞെന്നുമായിരുന്നു പത്രറിപ്പോർട്ട്. ജൂണിൽ ഈ പത്രവാർത്തയുടെ ചിത്രം ഒരു ബ്ലോഗിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് വിവാദമാരംഭിക്കുന്നത്.

പത്രവാർത്തയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് റോസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽനിന്ന് സമ്മർദം ശക്തമായതോടെയാണ് പ്രതികരിക്കുന്നതെന്നും അവർ പറഞ്ഞു. ആരോപണം ട്രൂഡോ നിഷേധിച്ചു.

Other News

 • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
 • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
 • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
 • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • Write A Comment

   
  Reload Image
  Add code here