സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ അവതരിപ്പിക്കുന്ന 'ആക്ട്‌സ് 4:12' മിസ്സിസാഗ ലിവിങ് ആര്‍ട്‌സ് സെന്ററില്‍

Thu,Aug 02,2018


മിസ്സിസാഗ: പുതുതലമുറയിലെ അനുഗ്രഹീത സംഗീതപ്രതിഭകളെ ഒന്നിച്ചണിനിരത്തി സെന്റ് അല്‍ഫോന്‍സ ് കത്തീഡ്രല്‍ കണ്‍ടംപ്രറി ക്രിസ്റ്റ്യന്‍ മ്യൂസിക് ഷോ ഒരുക്കുന്നു. അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി, ഹെക്ടര്‍ ലൂയിസ് എന്നിവരാണ് ആക്ട്‌സ് 4:12 ഷോയ്ക്കായി കൈകോര്‍ക്കുന്നത്. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഇംഗഌഷ്, മലയാളം, ഹിന്ദി ഗാനങ്ങളടങ്ങിയ സംഗീതനിശയ്ക്ക് സെപ്റ്റംബര്‍ 22 ശനിയാഴ്ച ലിവിങ് ആര്‍ട്‌സ് സെന്ററാണ് വേദിയൊരുക്കുന്നത്. സിറോ മലബാര്‍ എക്‌സാര്‍ക്കേറ്റിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ഡിവൈന്‍ അക്കാദമിയുടെ കൂടി സഹകരണത്തോടെ നടത്തുന്ന ഷോയില്‍ കത്തീഡ്രലിലെ യൂത്ത് ഒരുക്കുന്ന നൃത്തപരിപാടികളും സ്‌കിറ്റുമുണ്ടാകും.

ആഗോള കത്തോലിക്കാ സഭ യുവതീയുവാക്കളുടെ വര്‍ഷമായി ആചരിക്കുന്ന വേളയിലാണ് വളരുന്ന തലമുറയിലേക്ക് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പകരുകയാണഅ ആക്ട്‌സ് 4:12 ഷോയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിവൈന്‍ അക്കാദമിയിലെ നൂറോളം കലാകാരന്മാരാണ് ഷോയില്‍ തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആഴ്ചകളായി ഇവര്‍ പരിശീലനത്തിന്റെ തിരക്കിലുമാണ്.

കത്തീഡ്രല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ഡാരിസ് മൂലയില്‍, ജനറല്‍ കണ്‍വീനര്‍ ജിമ്മി സിറിയക് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ത്രേസ്യാമ്മ ജോണ്‍സണ്‍, സോണി കയാനിയില്‍ (സ്‌പോണ്‍സര്‍ഷിപ്പ്), രാജു പൈനാടത്ത് (മാര്‍ക്കറ്റിങ്), ജയിംസ് കുറിയാത്തന്‍ (സെയില്‍സ്), ബാബു ഫ്രാന്‍സിസ് (ഫിനാന്‍സ്), ഡിവൈന്‍ അക്കാദമി കണ്‍വീനര്‍ തോമസ് വര്‍ഗീസ്, ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

വിവിഐപി ഫാമിലി 500, വിവിഐപി ഇന്‍ഡിവിജ്വല്‍ 250, വിഐപി ഫാമിലി 300, വിഐപി ഇന്‍ഡിവിജ്വല്‍150, ഗോള്‍ഡ്100, സില്‍വര്‍50, സില്‍വര്‍ സ്റ്റുഡന്റ്25 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങള്‍ക്കും ടിക്കറ്റിനും ജിമ്മി സിറിയക് (416-731-7074), ജയിംസ് കുറിയാത്തന്‍ (647-208-0303), രാജു പൈനാടത്ത് (416-999-9399), ബാബു ഫ്രാന്‍സിസ് (647-898-4775), ത്രേസ്യാമ്മ ജോണ്‍സണ്‍ (416-888-4881), സോണി കയാനിയില്‍ (416-723-1247), ജിമ്മി അഗസ്റ്റിന്‍ (647-622-7131), ജോമോന്‍ ജോസഫ് (647-909-0930), തോമസ് വര്‍ഗീസ് (416-456-7050), സോഫി സേവ്യര്‍ (905-302-8048) എന്നിവരുമായി ബന്ധപ്പെടണം.

Other News

 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • മര്‍ത്തമറിയ സമാജം ബൈബിള്‍ സ്റ്റഡി 2018
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ആഘോഷിച്ചു
 • കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ
 • സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
 • കനേഡിയന്‍ കുടുംബ ചിലവില്‍ 2500 ഡോളര്‍ വാര്‍ഷിക വര്‍ദ്ധനവുണ്ടാകും
 • കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് കൊല്ലപ്പെട്ടു
 • ഡോ. കെ.എ. സലീമിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം
 • Write A Comment

   
  Reload Image
  Add code here