മിസിസാഗാ ലയണ്‍സ് ഫാമിലി പിക്‌നിക്കും വടംവലി മത്സരവും

Thu,Aug 02,2018


മിസിസാഗ: പ്രവര്‍ത്തനങ്ങളിലും ആവിഷ്‌ക്കാരത്തിലും നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു വ്യത്യസ്തത പുലര്‍ത്തുന്ന കാനഡയിലെ മലായാളി വാട്‌സപ്പ് ഗ്രൂപ്പായ മിസിസാഗാ ലയണ്‍സ് തങ്ങളുടെ പ്രഥമ ഫാമിലി പിക്‌നിക്കും വടംവലി മത്സരവും ഓഗസ്റ്റ് നാലിന് സംഘടിപ്പിക്കുന്നു. കാനഡയില്‍ പ്രത്യേകിച്ച് ഒന്റാരിയോ പ്രവിശ്യയില്‍ താമസമാക്കിയിട്ടുള്ള മലയാളികകളായ ഇമിഗ്രന്റ്‌സ്, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഉള്‍പ്പടെ പുതുതലമുറയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന വാട്‌സപ്പ് ഗ്രൂപ്പാണ് മിസിസാഗാ ലയണ്‍സ്. മെഡോ വയല്‍ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ വിപുലമായ ഒരുക്കങ്ങളോടെയാണ് പിക്‌നിക് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അംഗത്വമില്ലാത്തവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബസമേതം ഒരു പകല്‍ എല്ലാം മറന്ന് ഉല്ലസിക്കുവാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് നാലിന് രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് പിക്‌നിക്ക് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉല്ലാസദായകമാകുന്ന വിവിധങ്ങളായ മത്സരങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി ഓട്ട മത്സരം, തവളചാട്ടം, മിഠായി പെറുക്കല്‍, ബോള്‍ പാസിംഗ്, പെനാല്‍റ്റി ഷൂട്ടൗട്ട്, മുതിര്‍ന്നവര്‍ക്കായി റമ്മി മത്സരം, ഓട്ടം, ത്രാ ലെഗ് റെയ്‌സ്, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജി.ടി.എയിലും സമീപ സിറ്റികളിലെയും പ്രമുഖ വടംവലി ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരമാണ് ലയണ്‍സ് പ്രഥമ പിക്‌നിക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ട്രിനിറ്റി ഓട്ടോ ബോബന്‍ ജയിംസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളര്‍ കാഷ് പ്രൈസിനും എവര്‍റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള വടംവലി മത്സരം മൂന്ന് മണിയോടെ അരങ്ങേറും. ധന്‍രാജ് മാളിയേക്കല്‍ ഡി കെ റിനോവേഷന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ പ്രൈസ്മണിയും എവര്‍റോളിംഗ് ട്രോഫിയുമാണ് രണ്ടാം സമ്മാനം. സാജു എബ്രഹാം മിസ്സിസ്സാഗാ മേഴ്‌സിഡസ് ബെന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 201 ഡോളര്‍ പ്രൈസ് മണിയാണ് മൂന്നാം സമ്മാനം. എട്ടോളം ടീമുകളാണ് വടംവലി മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പിക്‌നിക്കിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെലിക്‌സ് ജയിംസ് , മോന്‍സി തോമസ്, വിനു ദേവസ്യ, ഡെന്നിസ് ജേക്കബ്, ബിനു ജോസഫ് എന്നിവരെ ബന്ധപ്പെടമെന്നും സംഘാടകര്‍ അറിയിച്ചു.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here