സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Thu,Aug 02,2018


മിസ്സിസാഗ: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഈ വര്‍ഷത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഒന്‍പതു ദിവസത്തെ വിശുദ്ധ കുര്‍ബാനയും നൊവേന പ്രാര്‍ത്ഥനകളും നടന്നു. കല്‍ദായ മെത്രാന്‍ ബവായ് സോറോ ബലിയര്‍പ്പണം നടത്തി. ജൂലൈ 20 നായിരുന്നു കൊടിയേറ്റ്. 28 ന് പ്രസുദേന്തിമാരെ വാഴിച്ചു. 29 ന് ബിഷപ്പ് ജോസ് കല്ലുവേലിന്റെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു. ഫാ.തോമസ് കൊച്ചുച്ചിറ വചനപ്രഘോഷണം നടത്തി. വികാരി ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ടും ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്നുള്ള ഫാദര്‍ ജോസ് ആലഞ്ചേരിയും സഹകാര്‍മ്മികരായി. തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം നടന്നു. വിഭവസമൃദ്ധമായ നേര്‍ച്ച ഊട്ടും ഉണ്ടായിരുന്നു. ഡാരിസ് അച്ചനും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. വികാരിയച്ചന്‍ നന്ദി പ്രകാശിപ്പിച്ചു.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here