ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വംശീയ അക്രമം

Thu,Aug 02,2018


ടൊറന്റോ: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്കു നേരെ കാനഡയില്‍ വംശീയാധിക്ഷേപവും അക്രമവും. സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയില്ലെങ്കില്‍ കുട്ടികളെയടക്കം കൊലപ്പെടുത്തുമെന്ന് കനേഡിയന്‍ വംശജനായ വ്യക്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി. വംശീയാധിക്ഷേപത്തിനും വിദ്വേഷ പ്രചരണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഹാമില്‍ട്ടണിലെ വാല്‍മാര്‍ട്ട് സൂപ്പര്‍സെന്ററിലെ പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്ത്യക്കാരായ ദമ്പതികളും ഡെയ്ല്‍ റോബര്‍ട്ട്‌സണ്‍ എന്നയാളും തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കത്തിനിടെയെടുത്ത വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.'നിങ്ങളുടെ കുട്ടികള്‍ക്ക് എന്തു തരത്തിലുള്ള മാതൃകയാണ് നിങ്ങള്‍ കാണിക്കുന്നത്' എന്ന് ദമ്പതികളിലൊരാള്‍ ചോദിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിക്കുകയും ദമ്പതികളിലെ സ്ത്രീയെ റോബര്‍ട്ട്‌സണ്‍ ഓടിച്ച ട്രക്ക് ഇടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനു ശേഷം റോബര്‍ട്ട്‌സണിന്റെയടുത്തെത്തി താനൊരു കനേഡിയന്‍ പൗരനാണെന്നും തന്റെ രാജ്യം ഇതു തന്നെയാണെന്നും ഇന്ത്യന്‍ വംശജന്‍ പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനു മറുപടിയായി റോബര്‍ട്ട്‌സണ്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായാണ് ദമ്പതികളുടെ പരാതി. 'ഞാനൊരു വംശീയവാദിയാണ്. എനിക്ക് നിങ്ങളെയും ഇഷ്ടമല്ല, നിങ്ങളുടെ ഭാര്യയെയും ഇഷ്ടമല്ല. ആദ്യം ഞാന്‍ നിങ്ങളുടെ കുട്ടികളെ കൊന്നു കളയും.' റോബര്‍ട്ട്‌സണ്‍ പറഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ഇരുവരും കാനഡയില്‍ സ്ഥിരതാമസമാക്കി കനേഡിയന്‍ പൗരത്വവും നേടിയവരാണ്. സംഭവത്തിനു ശേഷം ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഭയപ്പെട്ട അവസ്ഥയിലാണെന്നും പൊലീസ് പറയുന്നു.

വധഭീഷണി മുഴക്കുകയും കരുതിക്കൂട്ടി അപകടപ്പെടുത്താന്‍ ശ്രമിക്കുകയും അശ്രദ്ധമായി വണ്ടിയോടിക്കുകയും ചെയ്തതിന് റോബര്‍ട്ട്‌സണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Other News

 • ആക്ട്‌സ് 4:12 ഷോയ്ക്കായി മിസ്സിസാഗ ഒരുങ്ങി
 • ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
 • ബ്രാംപ്ടണ്‍ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കും രണ്ട് കൗണ്‍സിലര്‍ സ്ഥാനത്തേക്കും മലയാളികള്‍ മത്സരിക്കുന്നു
 • കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക് ...
 • മാള്‍ട്ടന്‍ മലയാളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റോയല്‍ കേരള ചാമ്പ്യന്‍മാര്‍
 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • Write A Comment

   
  Reload Image
  Add code here