സെന്റ്.മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് കാനഡയില്‍ വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാളും ദേവാലയ സ്ഥാപനത്തിന്റെ ഓര്‍മ്മയും

Wed,Aug 01,2018


മിസ്സിസാഗ:സെന്റ്.മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് കാനഡയില്‍ വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാളും ദേവാലയ സ്ഥാപനത്തിന്റെ ഓര്‍മ്മയും ആഗസ്റ്റ് 11,12 തീയതികളില്‍ നടക്കും. ഐസക്ക് മൊര്‍ ഓസ്ത്താത്തിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് ആറിന് കൊടികയറ്റം നടക്കും. 6.15 ന് സന്ധ്യാനമസ്‌ക്കാരം,ഏഴിന് ഗാനശുശ്രൂഷ,7.15 ന് വചന ശുശ്രൂഷ എന്നിവ നടക്കും.8.15 ന് പ്രദക്ഷിണവും 8.30 ന് ആശീര്‍വാദം, നേര്‍ച്ച എന്നിവയും നടക്കും.

12ാം തീയതി രാവിലെ 9 ന് തീരുമേനിയ്ക്ക് സ്വീകരണം, പ്രഭാത നമസ്‌ക്കാരം എന്നിവ നടക്കും. 10 ന് വിശുദ്ധ കുര്‍ബാന,വി.ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന,പ്രസംഗം എന്നിവയും 12.15 ന് പ്രദക്ഷിണവും നടക്കും. ഒരുമണിക്ക് നേര്‍ച്ചസദ്യയും 1.45ന് കൊടിയിറക്കും നടക്കും.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here