രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട ടൊറന്റോ വെടിവെപ്പ് പ്രതി പാക്ക് വംശജനാണെന്ന് സ്ഥിരീകരണം
Tue,Jul 31,2018

ടൊറന്റോ: നഗരത്തിൽ രണ്ടു പെൺകുട്ടികളെ വെടിവച്ചുകൊല്ലുകയും 13 പേരെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തതു പാക്ക് വംശജൻ ഫെയ്സൽ ഹുസൈൻ (29) ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. മനോദൗർബല്യത്തിനു ചികിത്സയിലായിരുന്ന ഹുസൈൻ പലവ്യഞ്ജനക്കടയിൽ ജോലിക്കാരനായിരുന്നു.
ഇതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഗ്രീക്ക് ടൗണിൽ ഞായറാഴ്ചയാണ് ഇയാൾ കൂട്ടവെടിവയ്പു നടത്തിയത്. പത്തും പതിനെട്ടും വയസ്സുള്ള പെൺകുട്ടികളാണു കൊല്ലപ്പെട്ടത്.
സ്ഥലത്തെത്തിയ പൊലീസുമായും ഏറ്റുമുട്ടി. മൃതദേഹം കണ്ടെത്തുമ്പോൾ വെടിയേറ്റ നിലയിലായിരുന്നു.