സിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ഡൗഗ് ഫോര്‍ഡിന്റെ തീരുമാനത്തിനെതിരെ കൗണ്‍സിലര്‍മാര്‍ കോടതിയെ സമീപിക്കും

Tue,Jul 31,2018


ടൊറന്റോ: സിറ്റി കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം 47 ല്‍ നിന്നും 25 ആക്കി കുറയ്ക്കാനുള്ള ഒന്റാരിയോ പ്രീമിയര്‍ ഡൗഗ് ഫോര്‍ഡിന്റെ തീരുമാനത്തിനെതിരെ കൗണ്‍സിലര്‍മാരുടെ കൂട്ടായ്മ കോടതിയെ സമീപിക്കുന്നു. ടൊറന്റോ നിവാസികളുടെ ജനാധിപത്യാവകാശങ്ങളെ ധ്വംസിക്കുന്നതാണ് തീരുമാനമെന്ന് ഇവര്‍ വാദിക്കുന്നു. പ്രവിശ്യയുടെ തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ എന്ന് വിശദീകരിക്കാന്‍ സോളിസിറ്ററേയും ഇവര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ന്യൂനപക്ഷമായ 12 കൗണ്‍സിലര്‍മാര്‍ ഡൗഗ് ഫോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിക്കുന്നവരാണ്. സിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഈ നടപടിയ്ക്ക് സാധിക്കുമെന്ന് ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നും പെടാത്ത ഈ തീരുമാനം പെട്ടെന്നാണ് ഡൗഗ് ഫോര്‍ഡ് കൈകൊണ്ടത്.

Other News

 • മറന്നുപോയ വാച്ച് കൊറിയറായി തിരിച്ചെത്തി; കനേഡിയന്‍ നന്മയ്ക്ക് നന്ദി പറഞ്ഞ് പ്രവാസി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌
 • ഏഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ
 • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
 • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here