സംസ്‌കൃത സംഭാഷണ പാഠ്യപദ്ധതി എഡ്മണ്ടനില്‍ ആരംഭിച്ചു

Thu,Jul 26,2018


എഡ്മണ്ടന്‍: സംസ്‌കൃത ഭാരതി കാനഡ, ജൂലൈ 14 ന ്എഡ്മണ്ടണില്‍ സംസ്‌കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചു കൊണ്ട്, ആല്‍ബര്‍ട്ട ചാപ്റ്ററിന് തുടക്കം കുറിച്ചു.ഇന്‍ഡോളജി ഫൗണ്ടേഷന്‍ ഓഫ്‌നോര്‍ത്ത് അമേരിക്കയുടെയും ഹിന്ദു സ്വയം സേവക്് സംഘിന്റെ (എച്ച്എസ്എസ്) യും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്ന സംസ്‌കൃത സംഭാഷണ ശിബിരത്തിനു ടൊറന്റോയില്‍ നിന്നുള്ളപ്രൊഫ. ഹര്‍ഷ്ഹീരാലാല്‍ തക്കര്‍ നേതൃത്വംനല്‍കി. ലളിതമായ സംസ്‌കൃത വാചകങ്ങളിലൂടെ പരിപാടിയില്‍ പങ്കെടുത്തവരെ പരസ്പരം സംവദിപ്പിച്ചു കൊണ്ടുള്ള രീതിയിലുള്ള പഠനമാര്‍ഗം ആണ് പ്രൊഫ. ഹര്‍ഷ്തക്കര്‍ അവലംബിച്ചത്. പ്രേക്ഷക പങ്കാളിത്തം ഭാഷപഠിക്കുന്നതിനുള്ള ഫലപ്രദവും രസകരവുമായ മാര്‍ഗ്ഗമായ ിമാറുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ പരിപാടി. എച്ച്എസ്എസ് ബാലഗോകുലം കുട്ടികള്‍ നടത്തിയ വേദോച്ചാരണങ്ങളോടെ ആയിരുന്നു ഈ ശിബിരത്തിനു തുടക്കം കുറിച്ചത്.

പൂര്‍ണ്ണമായും സരളസംസ്‌കൃതഭാഷയില്‍ അവതരിപ്പിച്ച കഥ എല്ലാവരും ആസ്വദിച്ചുകൊണ്ടാണ് സംസ്‌കൃത സംഭാഷണ ശിബിരം അവസാനിപ്പിച്ചത്. ചടങ്ങില്‍ ആര്‍.എസ് ധനു, സംസ്‌കൃതഭാരതിയുടെ ഈ ദൗത്യത്തിന്റെ പൊതുവായ അവലോകനവും ശ്രീവല്‍സ് ത്യാഗരാജന്‍ സ്വാഗതപ്രസംഗവും നടത്തി. ചടങ്ങിനെത്തിയ പ്രൊഫ. ഹര്‍ഷ്തക്കറിനെ എച്ച്എസ്എസ് ബാലഗോകുലം എഡ്മന്റണ്‍ ചാപ്റ്ററിന്റെ പ്രതിനിധി അനന്തു ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു.ശില്‍പശാലയുടെ അവസാനം സി.ഡി പ്രസാദ് കൃതജ്ഞത അറിയിച്ചു.

ഗുരുപൂര്‍ണ്ണിദിവസമായ ജൂലായ് 27 മുതല്‍ എഡ്മണ്ടണില്‍ എല്ലാ വെള്ളിയാഴ്ചയും സംഭാഷണ സംസ്‌കൃതം ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണെന്നു സംസ്‌കൃതഭാരതി അറിയിച്ചു. ക്ലാസ്സുകള്‍, ഡോ.ദീപക്പരമശിവനും പ്രൊഫ. ഹര്‍ഷ്ഹീരാലാല്‍തക്കറും കൈകാര്യം ചെയ്യും. എല്ലാവെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 8.30 വരെ നടത്തുന്ന സെഷനുകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കു ംപങ്കെടുക്കാം. സംസ്‌കൃതം സംസാരിക്കുന്നതിന് ഏതെങ്കിലും ഭാരതീയഭാഷയില്‍ എഴുതാനും വായിക്കാനുമുള്ള മുന്‍കൂര്‍ അറിവ് ആവശ്യമില്ല. എന്നാല്‍, വളരെ ശാസ്ത്രീയമായ ഭാഷയായതിനാല്‍, സംസ്‌കൃത ഭാഷസംസാരിക്കുന്നതിലൂടെ മറ്റ് ഭാഷകള്‍ പഠിക്കുന്നത് കുട്ടികള്‍ക്ക് എളുപ്പം ആയിരിക്കും. ക്ലാസുകള്‍ സൗജന്യമാണെങ്കിലും, മുന്‍കൂര്‍രജിസ്‌ട്രേഷനും ക്ലാസുകളിലെ സ്ഥിരം പങ്കാളിത്തവും ആവശ്യമാണ്.

കൂടുതല്‍വിശദാംശങ്ങള്‍ക്കുംരജിസ്‌ട്രേഷനുംവേണ്ടി, edm@samskritaharati.ca എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക. ഈ സെഷനുകളുടെ പ്രധാനലക്ഷ്യം സംഭാഷണസംസ്‌കൃതം ആണെങ്കിലും, സംസ്‌കൃതലിപി (ദേവനാഗരി) പഠിക്കാനുള്ള അവസരവുംഉണ്ട്.

Other News

 • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
 • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
 • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
 • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here