മിഷനറി മുന്നേറ്റവുമായി സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍

Thu,Jul 26,2018


മിസ്സിസ്സാഗ: സീറോമലബാര്‍ എക്‌സാര്‍ക്കേറ്റിന്റെ കീഴില്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ 5 ദിവസത്തെ താമസിച്ചുളള ധ്യാനം സംഘടിപ്പിച്ചു. മിസ്സിസ്സാഗ കത്തീഡ്രല്‍, സ്‌കാര്‍ബറോ, ഹാമില്‍ട്ടണ്‍, കിങ്ങ്സ്റ്റണ്‍, ബല്‍വില്‍, മോണ്‍ട്രിയല്‍, ഒട്ടാവ, ടൊറന്റോ സെന്റ് മേരീസ് എന്നീ ഇടവകകളില്‍നിന്നുളള 43 യൂത്ത് പങ്കെടുത്തു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ യു. കെ. സെഹിയോന്‍ മിനിസ്ട്രീസിലുളള ജിത്തു, റെനി, സില്‍ബി, സിസ്റ്റര്‍ മീന എന്നിവരായിരുന്നു നേതൃത്വം നല്‍കിയത്. സെന്റ് ഇഗ്‌നേഷ്യസ് റിട്രീറ്റ് സെന്റര്‍ ഡീമേര്‍ട്ടണ്‍ ആയിരുന്നു ധ്യാനം നടത്തിയ സ്ഥലം.

അഭിവന്ദ്യ ജോസ് കല്ലുവേലീല്‍ പിതാവും എസ് എം വൈ എം ഡയറക്ടര്‍ മാര്‍ട്ടിനച്ചനും സന്നിഹിതരായിരുന്ന ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് മേനോട്ടം വഹി ച്ചത് സി. ജെസ്‌ലിന്‍, സി. ജെയ്‌സ് മരിയ, സി. വല്‍സ തെരേസ് എന്നിവരായിരുന്നു. വിശുദ്ധ കുര്‍ബാന, ആരാധന, സ്തുതിപ്പ്, വിവിധ ക്ലാസ്സുകള്‍ എന്നിവയില്‍ പങ്കെടുത്തവരുടെ വിശ്വാസ ജീവിതത്തിന് കൂടുതല്‍ ആഴവും വ്യക്തതയും നല്‍കിയതിലൂടെ ഈശോയ്ക്ക് വേണ്ടി സാക്ഷ്യം വഹിക്കാനുളള വലിയ ബോദ്ധ്യത്തിലേയ്ക്ക് അവരെ നയിക്കുകയും ചെയ്തു. കുടുംബ ത്തിനും സഭയ്ക്കും സമൂഹ ത്തിനും ഉ ത്തമപൗരന്മാരാകുവാന്‍, മൂല്യച്യുതിയിലും ധാര്‍മ്മികാധ:പതന ത്തിലുംപെട്ട് തങ്ങളുടെ മക്കള്‍ നശിച്ചു പോകാതിരിക്കുവാന്‍ മാതാപിതാക്കള്‍ക്കുളള തീക്ഷണതയും സഹകരണവും ഏറെ പ്രശംസനീയമായിരുന്നു.

എല്ലാവരും മിഷനറിമാരാണ് എന്ന തിരിച്ചറിവ് ഓരോരുത്തരിലും ആഴപ്പെടുത്തുകയും ആ ഒരു ദൗത്യത്തിനായി സമാപനദിവസം നടന്ന വിശുദ്ധകുര്‍ബാനയിലൂടെയും കമ്മീഷണിംഗ് ചടങ്ങിലൂടെയും ഏവരേയും സജ്ജമാക്കുകയും ചെയ്തു. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന് ശിഷ്യന്മാരോട് അരുള്‍ച്ചെയ്ത യേശുനാഥന്റെ വാക്കുകളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അഭിവന്ദ്യപിതാവ് 43 യൂത്തിനെയും മിഷനറിമാരായി അയയ്ക്കുകയും ചെയ്തു. എല്ലാ മാസവും ഇതിന്റെ ഒരു ഫോളോഅപ്പ് നടത്തണം എന്നതും ഈ ഒരു ധ്യാനം (സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍) എല്ലാ വര്‍ഷവും സംഘടി പ്പിക്കണമെന്നും തീരുമാനിച്ചു. സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ അഭിഷേകപൂര്‍ണ്ണവും ദൈവികാനുഭവപ്രദവുമായിരുന്നുവെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രയെപ്പട്ടു.

Other News

 • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
 • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • Write A Comment

   
  Reload Image
  Add code here