പൊതുനിരത്തില്‍ ഭാര്യയുടെയും കുട്ടികളുടെയും കണ്‍മുമ്പില്‍ യുവാവിനെ തല്ലിച്ചതച്ചു; ആക്രമണം തീവ്രവാദിയെന്ന് വിളിച്ച്

Wed,Jul 25,2018


ടൊറന്റോ: പൊതുനിരത്തില്‍ ഭാര്യയുടെയും കുട്ടികളുടെയും മുമ്പിലിട്ട് യുവാവിനെ ഒരുകൂട്ടം അക്രമികള്‍ തല്ലിച്ചതച്ചു. മുഹമ്മദ് അബു മര്‍സൗക്ക് എന്ന 39കാരനെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ടൊറന്റോയിലെ സെന്റ് മൈക്കള്‍സ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹത്തിന്റെ തലച്ചോറിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

ജൂലൈ 15ന് മിസിസൗഗ വാലി കമ്മ്യൂണിറ്റി സെന്റര്‍ ആന്റ് ലൈബ്രറിക്ക് പുറത്ത് രാത്രി 9.30 ഓടെയായിരുന്നു സംഭവം. കമ്മ്യൂണിറ്റ് സെന്ററിന് സമീപം കുടുംബത്തോടൊപ്പം പിക്‌നിക് കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. പാര്‍ക്കിങ്ങില്‍ നിന്നും വാഹനം തിരിച്ചെടുക്കാന്‍ ശ്രമിക്കവെ അദ്ദേഹത്തിന്റെ കാര്‍ മറ്റൊരു കാറുമായി അടുത്തിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് വണ്ടിയില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.

രക്തത്തില്‍ കുളിച്ച് അദ്ദേഹം നിലത്ത് വീണിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് മുഹമ്മദിന്റെ സഹോദരന്‍ അഹമ്മദ് പറയുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയേയും അവര്‍ മര്‍ദ്ദിച്ചെന്ന് അഹമ്മദ് പറയുന്നു. അറബ് തീവ്രവാദിയെന്ന് വിളിച്ചായിരുന്നു ആക്രമണമെന്നും അഹമ്മദ് പറയുന്നു. വംശീയ ആക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്. വംശീയ വിദ്വേഷം സൃഷ്ടിക്കുന്ന വാക്കുകള്‍ അക്രമികള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.

കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017ന്റെ തുടക്കത്തില്‍ ക്യുബക് സിറ്റി പള്ളിയില്‍ ആറ് ആരാധകരെ വെടിവെച്ചു വീഴ്ത്തിയിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തീവ്രവാദി ആക്രമണമെന്ന് വിളിച്ച് ഈ സംഭവത്തെ അപലപിച്ചിരുന്നു.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here