സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയം വാര്‍ഷിക ധ്യാനം നടത്തി

Mon,Jul 23,2018


എഡ്മണ്ടന്‍:സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയം എഡ്മണ്ടന്‍ ജൂലായ് 13, 14, 15 തീയതികളില്‍ ധ്യാന ഗുരു സേവ്യേഴ്‌സ് വട്ടയില്‍ അച്ചന്റെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനം നടത്തി. കാനഡയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നു ഒട്ടനവധി വിശ്വാസികള്‍ പങ്കെടുത്തു. ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ടും വിവിധ സിറ്റികളില്‍ നിന്നു കൂടാതെ ഇടവക ജനങ്ങളുംചേര്‍ന്ന് ഏകദേശം 2000ത്തോളം വിശ്വാസികള്‍ ധ്യാനത്തില്‍ സംബന്ധിച്ചു. ഈ കാലഘട്ടത്തില്‍ സഭയുടെ കുറവ് നമ്മുടെ കുറവായി കണ്ട് സഭയോടു ചേര്‍ന്ന് നിന്നു പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും നാം തയ്യാറാകാണം. തെറ്റായ വാര്‍ത്തകള്‍ കിട്ടുമ്പോള്‍ നിസ്സംഗതരാകാതെ ശരിയായത് അറിയിക്കുവാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

ജോസ് പിതാവിന്റെ സാന്നിധ്യം ശ്രദ്ധേയമായി. വട്ടയില്‍ അച്ചനോടൊപ്പം അഗസ്റ്റ്യന്‍ അച്ചനും സംഘവും ഉണ്ടായിരുന്നു. ഇടവക വികാരി ജോണ്‍ കുടിയിരിപ്പിലിന്റെയും കമ്മിറ്റി അംഗങ്ങളുടെയും ഇടവകയുടെ മറ്റു പോഷക സംഘടനകളുടെയും നല്ലവരായ ഇടവക വിശ്വാസികളുടെയും കൂട്ടായ ശ്രമഫലമാണ് ധ്യാനം നല്ല രീതിയില്‍ ഓര്‍ഗനൈസ് ചെയ്യുവാനും വിജയപ്രധമായി വരുവാനും സാധിച്ചത്. മൂന്ന് ദിവസത്തെ ധ്യാനം ഈ രീതിയില്‍ ദേവാലയത്തിനുള്ളിലും ബെയ്‌സ്‌മെന്റിലെ ഹാളിലും ക്ലാസ് റൂമിലും മറ്റുമായി ഇത്രഭംഗിയായി മാനേജ്‌ചെയ്യുന്നതിന് ജോണ്‍ അച്ചനെയും ഇടവകയിലെ എല്ലാ ടീമിനെയും വട്ടയില്‍ അച്ചന്‍ അനുമോദിച്ചു. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ വന്നവരെയും വട്ടയില്‍ അച്ചനേയും ടീം മെമ്പേഴ്‌സിനെയും ധ്യാനത്തെ വിജയപ്രതീതമാക്കുവാന്‍ പരിശ്രമിച്ച എല്ലാവരെയും ജോണ്‍ അച്ചന്‍ പ്രശംസിച്ചു. അദ്ദേഹം അവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here