ടൊറന്റോയെ നടുക്കിയ വെടിവയ്പ് നടത്തിയത് 29 വയസുള്ള ഫൈസല്‍ ഹുസൈന്‍

Mon,Jul 23,2018


ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഞയാറാഴ്ച രാത്രി രണ്ടു പേരുടെ മരണത്തനിടയാക്കിയ വെടിവയ്പ് നടത്തിയത് 29 വയസുകാരനായ ഫൈസല്‍ ഹൂസൈനാണെന്ന് പോലീസ് വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിലെ തിരക്കേറിയ ഗ്രീക്ക്ടൗണ്‍ ഡിസ്ട്രികിടില്‍ റസ്റ്റോറന്റുകള്‍ക്കും മറ്റും പേരു കേട്ട അവന്യൂവില്‍ ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
പതിനെട്ടു വയസുള്ള റീസ് ഫാലന്‍, ഒരു പത്തു വയസുകാരി എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസുമായി ഏറ്റുമുട്ടല്‍ നടത്തിയ അക്രമിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദുരന്തത്തില്‍ അകപ്പെട്ടവരോട് അനുശോചനം അറിയിച്ചു കൊണ്ട് ഹൂസൈന്‍രെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. മകന് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ദുരന്തത്തില്‍ കടുത്ത ഖേദമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
വെടിവയ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സമ്മറിലെ അവധി ദിനം ആസ്വദിച്ചു കൊണ്ടിരുന്നവരുടെ നേര്‍ക്കാണ് തോക്കുധാരി വെടിയയ്പ് നടത്തിയത്. വെടിയൊച്ച മുഴങ്ങിയതോടെ ജനങ്ങള്‍ നാലു പാടും ചിതറി ഓടി.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here