ടൊറന്റോയില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്: ഒരു സ്​ത്രീ കൊല്ലപ്പെട്ടു, 13 പേർക്ക്​ പരിക്ക്; അക്രമി ആത്മഹത്യ ചെയ്തു

Sun,Jul 22,2018


ടൊറന്റോ: ഗ്രീക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒരു സ്​ത്രീ കൊല്ലപ്പെട്ടു. 13 പേർക്ക്​ പരിക്കേറ്റു. ഒരു റെസ്റ്റോറന്റില്‍ പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണ് വെടിവെയ്പുണ്ടായത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ന്​ രാവിലെ പ്രാദേശിക സമയം 10 മണിക്കാണ്​ സംഭവമുണ്ടായത്​. ഒരു പെൺകുട്ടിയടക്കം പരിക്കേറ്റ 13ഒാളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആകസ്മിക സംഭവമായതിനാല്‍ ദൃക്‌സാക്ഷികളെല്ലാം പരിഭ്രാന്തരാണ്. 'വെടിയേറ്റവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

ഇവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് അന്വേഷിക്കുന്നുണ്ട്.' ടൊറന്റോ പോലീസ് ട്വീറ്റ് ചെയ്തു.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here