ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫിക്കു കേരള സര്‍ക്കാരിന്റെ ആശംസകള്‍

Sat,Jul 21,2018


ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിക്കു കേരള സര്‍ക്കാരിന്റെ അഭിവാദ്യങ്ങളും ആശംസകളും കേരള സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഏതാണ്ട് പതിനാറു ടീമുകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരത്തില്‍ വിജയിക്കുന്ന ടീമിനു നല്‍കാനുള്ള 'കാനേഡിയന്‍ നെഹ്റു ട്രോഫി' മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രാക്കാനത്തിനു കൈമാറി. പ്രവാസി വള്ളംകളിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ വിജയികള്‍ക്കുള്ള ട്രോഫി പ്രയാണം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്ന് ആരംഭിച്ചു.

കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിക്ക് ലോകത്തുള്ള എല്ലാ മലയാളികളുടെയും പേരില്‍ അദ്ദേഹം ആശംസകള്‍ അറിയിച്ചു.വള്ളംകളി മലയാളികളുടെ സംസ്്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറിയ ശ്രദ്ധേയമായ ഒരു ഉത്സവമാണ്. കേരളത്തിന്റെ തനിമ മലയാളികള്‍ ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും ഉപേക്ഷിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ മഹത്തായ വള്ളംകളി എന്നു അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം അഭിവാദ്യങ്ങള്‍ നേര്‍ന്നു. ചടങ്ങില്‍ ജോയി സെബാസ്റ്റ്യന്‍, സോമോന്‍ സക്കറിയ, കിഷോര്‍ പണ്ടികശാല, മോന്‍സി തോമസ്, ശ്രീരാജ്, മത്തായി മാത്തുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ഫിലാഡല്‍ഫിയയില്‍ നിന്ന് മന്ത്രി കടകമ്പള്ളി അഭിവാദ്യം അര്‍പ്പിച്ചു സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തെയും സമാജം സംഘടകരെയും പരമേല്‍പ്പിച്ച വിജയികള്‍ക്കു സമ്മാനിക്കുവാനുള്ള ട്രോഫിമായുള്ള പ്രചരണ പ്രയാണത്തിന് ജൂലായ് 29 നു കാനഡയിലെ ബ്രാംപ്ടണില്‍ വള്ളംകളി പ്രേമികളും, ടീമുകളും,സംഘാടകരും ചേര്‍ന്ന് സ്വീകരണം നല്‍കുന്നതാണെന്ന് സമാജം സെക്രട്ടറി ലതാ മേനോന്‍, വള്ളംകളി സ്വാഗത സംഘം ചെയര്‍മാന്‍ ബിനു ജോഷ്വാ, വള്ളംകളി കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു. വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദമായ വള്ളംകളി മലയാളിയുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്. ആ വള്ളംകളിയെ പ്രവാസികളുടെ പറുദീസായായ കാനഡയിലേക്ക് ബ്രാംപ്ടണ്‍ സമാജം കഴിഞ്ഞ ഏതാണ്ടു പത്തുവര്‍ഷമായി പറിച്ചു നട്ടു വളര്‍ത്തിയപ്പോള്‍ ഇന്നാട്ടിലെയും യു എസ് എ യിലേയും മലയാളി സമൂഹവും സംഘടനകളും, വ്യവസായികളും പൊതുജനവുമെല്ലാം അതിനെ കേവലം ഒരു സമാജത്തിന്റെ പരിപാടി എന്നതില്‍ ഉപരി അക്ഷരാര്‍ത്ഥത്തില്‍ നോര്‍ത്ത് അമേരിക്കയിലെ തന്നെ മലയാളികളുടെ ഒരു മാമാങ്കമായി രൂപപ്പെടുത്താന്‍ സഹായിച്ചുവെന്ന് സമാജം വൈസ് പ്രസിഡന്റ് ലാല്‍ജി ജോണ്‍, സാം പുതുക്കേരില്‍ ട്രഷറര്‍ ജ്ജോജി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഷൈനി സെബാസ്റ്റ്യന്‍, റേസ്‌കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗിസ്ന്‍ സ്വാഗത സംഘം വൈസ് ചെയര്‍ സിന്ധു സജോയ്, ഷിബു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here