മുന്‍ ടൊറന്റോ പോലീസ് മേധാവി ബില്‍ ബ്ലെയര്‍ അതിര്‍ത്തി ചുമതലയുള്ള മന്ത്രാലയത്തിന്റെ തലവനായി ചുമതലയേറ്റു

Thu,Jul 19,2018


ടൊറന്റോ: മുന്‍ ടൊറന്റോ പോലീസ് മേധാവി ബില്‍ ബ്ലെയറിനെ അതിര്‍ത്തി ചുമതലയുള്ള കാബനിറ്റ് അംഗമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിയമിച്ചു. അനിയന്ത്രിതമായി അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനാണ് ബില്‍ ബ്ലെയറിനെ നിയമിച്ചിരിക്കുന്നത്.

ഇതോടെ ബ്ലെയര്‍ നീണ്ടകാലം എതിരാളിയായിരുന്ന ഒന്റാരിയോ പ്രീമിയര്‍ ഡൗഗ് ഫോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കേണ്ടിവരും. നീണ്ടകാലത്തെ പ്രവര്‍ത്തനപരിചയമുള്ള ബില്‍ ബ്ലെയര്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം റിഡക്ഷന്‍ എന്ന പുതിയതായി രൂപം കൊണ്ട മന്ത്രാലയത്തിന്റെ ചുമതലയാണ് വഹിക്കുക. കാനഡ-യു.എസ് അതിര്‍ത്തിയിലെ അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം, തോക്കുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍, കഞ്ചാവ് ഉപയോഗം എന്നീ നിയമപ്രശ്‌നങ്ങള്‍ ബ്ലെയര്‍ കൈകാര്യം ചെയ്യും.

കണ്‍സര്‍വേറ്റീവുകള്‍ അഭയാര്‍ത്ഥികളെ ചൂണ്ടി പ്രചരിപ്പിക്കുന്ന 'ഭയത്തിന്റെ രാഷ്ട്രീയ'ത്തിന് തടയിടാന്‍ ബ്ലെയറിന്റെ നിയമനത്തോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഒന്റാരിയോ പ്രീമിയറായ ഡൗഗ് ഫോര്‍ഡുമായി ബ്ലെയര്‍ അത്ര രസത്തിലല്ല. ടൊറന്റോ പോലീസ് മേധാവിയായിരിക്കുന്ന സമയം ഫോര്‍ഡിന്റെ സഹോദരനെ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് ബ്ലെയര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ഉടക്കുകയായിരുന്നു. ഈ മാസമാദ്യം അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികളെ പുന:രധിവസിപ്പിക്കുന്നതില്‍ നിന്നും ഫോര്‍ഡിന്റെ ഭരണകൂടം പിന്മാറിയിരുന്നു.

Other News

 • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
 • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
 • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
 • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
 • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
 • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
 • Write A Comment

   
  Reload Image
  Add code here