ടൊറന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം

Thu,Jul 19,2018


ടൊറന്റോ : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ ഒരു കൂട്ടം മലയാളികള്‍ അവരുടെ തനിമയും സാംസ്‌കാരിക പാരമ്പര്യങ്ങളും ഉയര്‍ത്തി പിടിച്ചുകൊണ്ടു പുതിയതായി ആരംഭിച്ച ടൊറന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍ പൊതുമരാമത്തു മന്ത്രിയും, കടുത്തുരുത്തി എം .എല്‍ .എ .യുമായ അഡ്വ.മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിര വളര്‍ച്ചക്ക് പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നു ഉദ്ഘാടന പ്രസംഗത്തില്‍ മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വെച്ച് ക്ലബ് അംഗമായിരുന്ന ബൈജു കാനാപുഴയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു. പ്രസിഡന്റ് സിനു മുളയാനിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസഫ് വാഴക്കന്‍ എക്‌സ് എം .എല്‍.എ ,കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പാട്രിക് ബ്രൗണ്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ടൊറന്റോ സെന്റ് .മേരീസ് ക്‌നാനായ ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കരയുടെയും സെന്റ്. ഇഗ്‌നാത്തിയോസ് ക്‌നാനായ യാക്കോബായ ഇടവക വികാരി ഫാ.ജിബി പ്ലാംതോട്ടത്തിന്റെയും അനുഗ്രഹാശിര്‍വാദത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ കാനഡയിലെ പ്രധാന മലയാളി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാരായ ജോബ്‌സണ്‍ ഈശോ,ടോം വര്‍ഗീസ് ,തോമസ് കെ തോമസ്,ടോമി കൊക്കാടന്‍,മനോജ് കരാത്ത,പ്രസാദ് നായര്‍,കുര്യന്‍ പ്രക്കാനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

സെക്രട്ടറി മോന്‍സി തോമസ് കുന്നുംപുറത്തു സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബിള്‍ സ്റ്റീഫന്‍ നന്ദിയും രേഖപെടുത്തിയ ഉത്ഘാടന ചടങ്ങുകള്‍ക്ക് റിജോ മങ്ങാട്ട് ,ഷിബു എബ്രഹാം ,ഷെല്ലി ജോയ്,വരുണ്‍ രാജന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Other News

 • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
 • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • Write A Comment

   
  Reload Image
  Add code here