ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പ് സമാപിച്ചു

Thu,Jul 19,2018


നയാഗര: കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പിനു അനുഗ്രഹീത സമാപ്തി. ഒന്റാരിയോയുടേ വിവിധ പട്ടണങ്ങളില്‍ നിന്ന് നാനൂറോളം യുവജനങ്ങള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. പാസ്റ്റര്‍. പ്രിന്‍സ് റാന്നി മുഖ്യ പ്രഭാഷകനായിരുന്നു. ലോര്‍ഡ്‌സണ്‍ ആന്റണിയും ബെന്‌സന് ബേബിയും സംഗീത ശുശ്രൂഷക്കു നേതൃത്വം വഹിച്ചു. പാസ്റ്റര്‍ ജോബിന്‍ പി മത്തായിയുടെ നേതൃത്വത്തിലുള്ള 'തിമോത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ' കുട്ടികള്‍ക്കുള്ള VBS നടത്തി.

ജൂലൈ 13 നു രാവിലെ10 നു ബ്രദര്‍. ജോണ്‍ മാത്യു പ്രാര്‍ത്ഥിച്ചു.പാസ്റ്റര്‍ ജോണ്‍ തോമസ് അധ്യക്ഷനായിരുന്നു.തുടര്‍ന്നുള്ള വിവിധ സെഷനുകളില്‍ പാസ്റ്റര്‍മാരായ വറുഗീസ് മാത്യു,ടൈറ്റസ് മാത്യു(മനോജ്),സാം തോമസ് ,ബിനു ജേക്കബ് എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ബാബു പടിഞ്ഞാറേക്കര കര്‍ത്തൃമേശ ശുശ്രൂഷ നിര്‍വഹിച്ചു.

കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ഈ 3 ദിവസ സംയുക്ത ക്യാംപില്‍ നിരവധിപേര്‍ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാനും സ്‌നാനപെടുവാന്‍ തീരുമാനിക്കുകയും ചെയ്തു.യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിന് ഈ ക്യാമ്പ് കാരണമായിത്തീര്‍ന്നു. ക്രിസ്തുവിനെ അറിയുകയും ക്രിസ്തുവിനെ അറിയിക്കുകയും ചെയ്യുക എന്ന ചിന്ത വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ ക്യാമ്പ്.

Other News

 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • ടോറോന്റോ, വാന്‍കൂവര്‍ ഭവനവിപണികളെ പിന്തള്ളി മോണ്‍ട്രിയോള്‍
 • ഹാള്‍ട്ടണ്‍ മലയാളീസ് കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here