കാനഡയില്‍ കാല്‍ഭാഗത്തോളം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍വ്വേ; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു

Tue,Jul 17,2018


ടൊറന്റോ: മൊത്തം ജനസംഖ്യയുടെ കാല്‍ഭാഗത്തോളം കനേഡിയന്‍ ജനത ജീവിക്കുന്നത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണെന്ന് സര്‍വ്വേ കണ്ടെത്തല്‍. ആന്‍ഗസ് റെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വ്വേയില്‍ 21 ശതമാനം പേര്‍ തങ്ങള്‍ക്ക് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. അതേസമയം ഒരു ശതമാനം പേര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കുന്നതിന് കടം വാങ്ങിക്കേണ്ട ഗതികേടിലാണ്.

പതിവ് സാമ്പത്തിക സൂചികകള്‍ ഒഴിവാക്കി ഓരോരുത്തരോടും നേരിട്ട് സംവദിച്ചാണ് സര്‍വ്വേ നടത്തിയതെന്ന് ആന്‍ഗസ് റെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. ലോണ്‍ എടുക്കാറുണ്ടോ?, ഫുഡ് ബാങ്ക് ഉപയോഗിച്ചിട്ടുണ്ടോ?,നിത്യോപയോഗസാധനങ്ങളുടെ ബില്‍ എങ്ങിനെ അടക്കുന്നു? തുടങ്ങി പന്ത്രണ്ടോളം ചോദ്യങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. തുടര്‍ന്ന് ജനതയെ നാല് ഗ്രൂപ്പുകളായി തരം തിരിച്ചു. ഇതില്‍ കടുത്ത ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ജനസംഖ്യയുടെ 16 ശതമാനം പേരാണ്. ഇവര്‍ ചോദ്യങ്ങളിലെ മുഴുവന്‍ സാഹചര്യങ്ങളും എപ്പോഴും അനുഭവിക്കുന്നവരാണ്. അതേസമയം 77 ശതമാനം പേര്‍ ഓരോ സാഹചര്യവും ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ട്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കാനഡയില്‍ വര്‍ദ്ധിക്കുകയാണെന്നും സര്‍വ്വേ പറയുന്നു.

Other News

 • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
 • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
 • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
 • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here