കനേഡിയന്‍ ജനത മാംസാഹാരങ്ങള്‍ ഒഴിവാക്കി ധാന്യങ്ങളെ ആശ്രയിക്കുന്നുവെന്ന് കണ്ടെത്തല്‍
Tue,Jul 17,2018

ടൊറന്റോ: കനേഡിയന്‍ പൗരന്മാര് തങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കൂടുതല്‍ ആശ്രയിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ധാന്യങ്ങളെയാണെന്ന് പഠനം. സിബിസി ന്യൂസ് നടത്തിയ സര്‍വ്വേയിലാണ് 50 വര്‍ഷത്തിനുള്ളില്‍ കാനഡയിലെ ആഹാര മുന്‍ഗണനകളില്‍ വന്ന മാറ്റം പ്രകടമായത്.
അരനൂറ്റാണ്ട് മുന്‍പ് കനേഡിയന്‍ ജനത കൂടുതല്‍ കഴിച്ചിരുന്നത് ബീഫ് പോലുള്ള റെഡ് മീറ്റുകളായിരുന്നു. മാത്രമല്ല, ധാരാളം പാലും സോഡയും കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവ കുറച്ചുമാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നുമാത്രമല്ല, ധാന്യങ്ങളെ കൂടുതല്‍ ആശ്രയിക്കുകയും ചെയ്യുന്നു.എന്നാല്‍ ചിക്കന്‍ കഴിക്കുന്നതില്‍ ഇപ്പോഴും കുറവില്ല.
ഇതിന് കാരണമായി സര്‍വ്വേ പറയുന്നത് കുടിയേറ്റവും ആഗോള ഭക്ഷ്യവിതരണ കമ്പനികളുടെ സാന്നിധ്യവുമാണ്. അതേസമയം ഓരോ കനേഡിയനും 170 കി.ഗ്രാം ഭക്ഷണം പാഴാക്കുന്നുണ്ടെന്നും സര്‍വ്വേ പറയുന്നു.