2026 ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കാനഡയും യു.എസും മെക്‌സിക്കോയും വേദിയാകും

Wed,Jun 13,2018


ടൊറന്റോ:2026 ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കാനഡയും യു.എസും മെക്‌സിക്കോയും വേദിയാകും. കാനഡ ആദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. വാന്‍കൂവര്‍, മോണ്ട്രിയോള്‍, ടൊറന്റോ എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കൂടുതല്‍ മത്സരങ്ങള്‍ യു.എസില്‍ നടക്കും. മോസ്‌ക്കോയില്‍ നടന്ന ഫിഫ സമ്മേളനത്തിലാണ് തീരുമാനമുണ്ടായത്.

വോട്ടെടുപ്പില്‍ മൊറോക്കൊ നോര്‍ത്ത് അമേരിക്കയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി. 203 പേരില്‍ 134 പേര്‍ നോര്‍ത്ത് അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മോറോക്കോയ്ക്ക് 65 വോട്ട് മാത്രമാണ് ലഭിച്ചത്. ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്.

Other News

 • കാനഡ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി; ലഹരി ഉപയോഗത്തിനായി കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും
 • സ്വവര്‍ഗ്ഗാനുരാഗികളായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കനേഡിയന്‍ കോടതിയുടെ വിധി
 • ഒന്റാരിയോവിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമന നിരോധനം; വരിസംഖ്യ നല്‍കുന്ന സേവനങ്ങള്‍ക്കും വിലക്ക്
 • 80 ബില്യന്‍ ഡോളറിന്റെ കനേഡിയന്‍ വാഹന കയറ്റുമതി ഭീഷണിയില്‍
 • വിദ്യാര്‍ത്ഥി വിസ ഉദാരമാക്കാന്‍ കാനഡ
 • ദൈവത്തില്‍ അടിയുറച്ച വിശ്വാസം ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ പ്രേരകമാവും : ഫാദര്‍. മാര്‍ട്ടിന്‍ അഗസ്റ്റിന്‍
 • ബാരി ഇടവകയ്ക്ക് ആദ്ധ്യാത്മിക ഉണര്‍വായി മിഡ്‌ലാന്റ് തീര്‍ത്ഥാടനം
 • മതബോധന വാര്‍ഷികാഘോഷം നടത്തി
 • ടൊറന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 29 ന് അഡ്വ .മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കും
 • മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് എംകെഎ ആദ്യമായി ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here